HOME
DETAILS
MAL
റിസോര്‍ട്ടിന്റെ സുരക്ഷ യദ്യൂരപ്പ പിന്‍വലിച്ചു
backup
May 17 2018 | 18:05 PM
ബംഗളൂരു: കര്‍ണാടകയിലെ രാഷ്ട്രീയ നാടകങ്ങള്‍ തുടരുന്നതിനിടെ യെദ്യൂരപ്പ തന്റെ തന്ത്രങ്ങള്‍ സംസ്ഥാനത്ത് നടപ്പിലാക്കി തുടങ്ങി. മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ താമസിക്കുന്ന റിസോര്‍ട്ടിന്റെ സുരക്ഷ എടുത്തു കളഞ്ഞു.
കൂടാതെ സംസ്ഥാന ഇന്റലിജന്‍സ് മേധാവി ഉള്‍പ്പെടെയുള്ള പൊലിസ് ഉദ്യോഗസ്ഥരെ പിന്‍വലിക്കുകയും ചെയ്തു. സുരക്ഷ പിന്‍വലിച്ചതോടെ സ്വന്തം എം.എല്‍.എമാരെ സംരക്ഷിക്കാന്‍ പുതിയ മാര്‍ഗം തേടുകയാണ് കോണ്‍ഗ്രസ്. കേരളത്തിലേക്കോ പഞ്ചാബിലേക്കോ ഇവരെ മാറ്റുമെന്നാണ് സൂചന. ആകെയുള്ള എം.എല്‍.എമാരില്‍ രണ്ട് പേരെ ഇതിനകം തന്നെ കാണാനില്ല. മറ്റൊരാള്‍ അനാരോഗ്യത്തിന്റെ പേരില്‍ വീട്ടിലേക്ക് മടങ്ങുകയും ചെയ്തിട്ടുണ്ട്. ബിതടിയിലെ ഈഗിള്‍ടണ്‍ റിസോര്‍ട്ടിലാണ് കോണ്‍ഗ്രസ് തങ്ങളുടെ എം.എല്‍.എമാരെ പാര്‍പ്പിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."