ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി: സ്മാര്‍ട്ട് കാര്‍ഡ് പുതുക്കി നല്‍കുന്നു
കണ്ണൂര്‍: ജില്ലയില്‍ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമാകുന്നതിന് അക്ഷയ കേന്ദ്രം മുഖേന രജിസ്റ്റര്‍ ചെയ്തവര്‍ക്ക് കാര്‍ഡ് പുതുക്കി നല്‍കുന്നു.
ഗുണഭോക്താക്കള്‍ നിശ്ചിത തിയതികളില്‍ അതാത് കേന്ദ്രങ്ങളില്‍ ഹാജരായി കാര്‍ഡ് പുതുക്കണം.
കോട്ടയം പഞ്ചായത്തില്‍ പഞ്ചായത്ത് ഹാള്‍( 20,25,30,31), കിണവക്കല്‍ തുടര്‍ വിദ്യാകേന്ദ്രം (21, 22), കൂവപ്പാടി വായനശാല (23, 24), തുടര്‍ വിദ്യാകേന്ദ്രം ആറാംമൈല്‍ (26, 27), കൃഷി ഓഫിസ,് കോട്ടയം അങ്ങാടി (28,29) എന്നീ സ്ഥലങ്ങളില്‍ കാര്‍ഡ് പുതുക്കി നല്‍കും. കതിരൂര്‍ പഞ്ചായത്തിലെ അഴീക്കോടന്‍ വായനശാല, പുല്യോട് ഈസ്റ്റ് (20,21) വിജ്ഞാനപോഷിണി വായനശാല, പുല്യോട് (22,23), ഒമ്പതാം വാര്‍ഡ് അംഗന്‍വാടി, കുണ്ടുചിറ (24,25) ജോളി ലൈബ്രറി, പൊ്യം സറാമ്പി (26,27), പൊന്ന്യംപൊതുജന വായനശാല (28,29), കതിരൂര്‍ ഗ്രാമപഞ്ചായത്ത് സാംസ്‌കാരിക നിലയം(30,31), ചുണ്ടങ്ങപ്പൊയില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ (ഏപ്രില്‍ 1, 2) തെരുവണത്തെരു യു.പി സ്‌കൂള്‍ (3,4). പിണറായി പഞ്ചായത്തിലെ പാറപ്രം എ.കെ.ജി വായനശാല (21, 22), ചേരിക്കല്‍ വായനശാല (23), വെണ്ടുട്ടായി പൊതുജന വായനശാല (24, 25), എരുവട്ടി ബഡ്‌സ് സ്‌കൂള്‍ (26), ഓലായിക്കര ദേശസ്‌നേഹ വായനശാല (27,28), പന്തക്കപ്പാറ ശ്രീനാരായണ വായനശാല (29,30), ചെക്കിക്കുനിപ്പാലം പൊതുജന വായനശാല (31, ഏപ്രില്‍1), ആര്‍.സി അമല ബേസിക് യു.പി സ്‌കൂള്‍ (2,3) കൊയ്യൂര്‍ യു.പി സ്‌കൂള്‍ (4,5), കിഴക്കുംഭാഗം സ്‌കൂള്‍ (6), പാനുണ്ട യു.പി സ്‌കൂള്‍ (7), ഗണപതി വിലാസം സ്‌കൂള്‍ (8), അഴീക്കോടന്‍ വായനശാല പൈനാങ്കി മൊട്ട (9), പന്തക്കപ്പാറ ബേസിക് യു.പി സ്‌കൂള്‍ (10), പഞ്ചായത്ത് ഓഫിസ് ഹാള്‍ (11,12).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."