HOME
DETAILS

ഏകീകൃത ബസ് റൂട്ട് നമ്പറിങ് ഏപ്രിലില്‍ പൂര്‍ത്തിയാകും

  
backup
March 20 2017 | 02:03 AM

%e0%b4%8f%e0%b4%95%e0%b5%80%e0%b4%95%e0%b5%83%e0%b4%a4-%e0%b4%ac%e0%b4%b8%e0%b5%8d-%e0%b4%b1%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%a8%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%b1%e0%b4%bf


കണ്ണൂര്‍: കണ്ണൂരിനെ സമ്പൂര്‍ണ യാത്രാ സൗഹൃദ ജില്ലയാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടന്നു വരുന്ന ഏകീകൃത ബസ് നമ്പറിങ് പദ്ധതി ഏപ്രില്‍ ആദ്യവാരത്തോടെ പൂര്‍ണമായി നടപ്പില്‍വരും. ഏപ്രില്‍ ഏഴിനകം എല്ലാ കെ.എസ്.ആര്‍.ടി.സി-സ്വകാര്യ ബസുകളുടെയും മുന്നിലും പിന്നിലും നിശ്ചിത മാതൃകയില്‍ ഏകീകൃത റൂട്ട് നമ്പര്‍ പ്രദര്‍ശിപ്പിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി ആര്‍.ടി.ഒയ്ക്ക് നിര്‍ദേശം നല്‍കി. നമ്പര്‍ പ്രദര്‍ശിപ്പിക്കാത്ത  ബസ്സുകള്‍ക്കെതിരേ നടപടി സ്വീകരിക്കും. ബസ് എവിടേക്ക് പോകുന്നതാണെന്ന് അതിലെ റൂട്ട് ബോര്‍ഡ് വായിച്ച് കണ്ടെത്തുന്നതിനു പകരം നമ്പര്‍ നോക്കി എളുപ്പത്തില്‍ മനസ്സിലാക്കാന്‍ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഏകീകൃത ബസ് നമ്പറിംഗ് സമ്പ്രദായം നടപ്പാക്കുന്നത്. വിദേശികള്‍, അന്യസംസ്ഥാനക്കാര്‍, പ്രായമുള്ളവര്‍, കാഴ്ച ശക്തി കുറഞ്ഞവര്‍ തുടങ്ങിയവര്‍ക്ക് ഓരോ ബസും എങ്ങോട്ട് പോവുന്നതെന്ന് ബുദ്ധിമുട്ടില്ലാതെ മനസ്സിലാക്കാന്‍ ഇതുവഴി സാധിക്കും. ദൂരെ നിന്ന് കണ്ട് മനസ്സിലാക്കാന്‍ പാകത്തിലാണ് ബോര്‍ഡുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ബോര്‍ഡിന്റെ ഇടതുഭാഗത്തായി 25 സെന്റീമീറ്റര്‍ വൃത്തത്തിലാണ് റൂട്ട് നമ്പര്‍ രേഖപ്പെടുത്തുക. ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി സ്റ്റാന്‍ഡില്‍ നിന്നു പുറപ്പെടുന്ന ബസുകള്‍ ചുവന്ന പശ്ചാത്തലത്തിലും താവക്കര ബസ്സ്റ്റാന്‍ഡില്‍ നിന്നു പുറപ്പെട്ട് ജില്ലയ്ക്കകത്ത് സര്‍വിസ് നടത്തുന്ന ബസുകള്‍ മഞ്ഞ പശ്ചാത്തലത്തിലും ജില്ലയ്ക്ക് പുറത്തേക്ക് സര്‍വിസ് നടത്തുന്നവ പച്ച പശ്ചാത്തലത്തിലുമുള്ള വൃത്തത്തിലാണ് നമ്പര്‍ പ്രദര്‍ശിപ്പിക്കുക. ബസ് പുറപ്പെടുന്ന സ്ഥലവും പോവേണ്ട സ്ഥലവും ഒന്നിച്ച് ബോര്‍ഡില്‍ എഴുതിവയ്ക്കരുതെന്ന നിര്‍ദേശവും ആര്‍.ടി.ഒ ബസുടമകള്‍ക്ക് നല്‍കിയിട്ടുണ്ട്. നമ്പര്‍ ഉള്‍പ്പെടുത്തിയ പുതിയ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതോടെ പഴയ ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്നും ആര്‍.ടി.ഒ അറിയിച്ചു. ഓരോ നമ്പര്‍ ബസും എങ്ങോട്ട് പോവുന്നുവെന്ന് കാണിക്കുന്ന വിശദമായ ബോര്‍ഡുകള്‍ പ്രധാനപ്പെട്ട എല്ലാ ബസ് സ്റ്റോപ്പുകളിലും ഇതിനകം സ്ഥാപിച്ചിട്ടുണ്ട്. ഇതോടൊപ്പം ബസ് റൂട്ടുകളെക്കുറിച്ച് എളുപ്പത്തില്‍ മനസ്സിലാക്കാന്‍ സഹായിക്കുന്ന കണ്ണൂര്‍ ബസ് എന്ന മൊബൈല്‍ ആപ്ലിക്കേഷനും ജില്ലാ ഭരണകൂടം ഇതിനകം രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. ജില്ലയിലോടുന്ന 30 ബസുകളില്‍ ഇതിനകം ജി.പി.എസ് സംവിധാനം നടപ്പിലാക്കിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ബസ് എവിടെയെത്തിയെന്ന് മനസ്സിലാക്കാനും ഇറങ്ങേണ്ട സ്റ്റോപ്പ് സ്വമേധയാ അനൗണ്‍സ് ചെയ്യാനുമുള്ള സംവിധാനം ഇതിലുണ്ട്. അതോടൊപ്പം ബസിന്റെ വേഗത മനസ്സിലാക്കുവാനും ഇതിലൂടെ സാധിക്കും. ജി.പി.എസ് സംവിധാനം കൂടുതല്‍ ബസുകളില്‍ ഉടന്‍ നടപ്പാക്കാനാണ് പദ്ധതി. കണ്ണൂര്‍ സര്‍വകലാശാല മാനേജ്‌മെന്റ് സ്റ്റഡീസുമായി സഹകരിച്ചാണ് യുനീക്ക് നമ്പറിങ് സിസ്റ്റം ജില്ലയില്‍ നടപ്പിലാക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇത്തിഹാദ് റെയിൽ ആദ്യ രണ്ടു പാസഞ്ചർ സ്റ്റേഷനുകൾ പ്രഖ്യാപിച്ചു

uae
  •  2 months ago
No Image

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

Kerala
  •  2 months ago
No Image

കേരള ക്രിക്കറ്റ് ലീഗിന് പിന്നാലെ തലസ്ഥാനത്ത് വീണ്ടും ക്രിക്കറ്റ് ആവേശം

Cricket
  •  2 months ago
No Image

അബൂദബിയിൽ ഒലിയാൻഡർ ചെടികൾക്ക് നിരോധനം

uae
  •  2 months ago
No Image

'അത് പൊലീസ് മര്‍ദനമല്ല, രക്ഷാപ്രവര്‍ത്തനം'; നവകേരള സദസിലെ വിവാദ പ്രസ്താവനയില്‍ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം

Kerala
  •  2 months ago
No Image

ലഹരിക്കേസ്: ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ശ്രീനാഥ് ഭാസിക്കും പ്രയാഗ മാര്‍ട്ടിനും നോട്ടീസ്

Kerala
  •  2 months ago
No Image

കാറില്‍ ചൈല്‍ഡ് സീറ്റ് ഉടന്‍ നിര്‍ബന്ധമാക്കില്ലെന്ന് ഗതാഗത മന്ത്രി

Kerala
  •  2 months ago
No Image

സിഐസി : ഹകീം ഫൈസിയെ വീണ്ടും സെക്രട്ടറിയാക്കിയ നടപടി ശരിയല്ല - സമസ്ത 

organization
  •  2 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  2 months ago
No Image

ഡ്രൈവറുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴി കൈക്കൂലി നല്‍കി; ഇടുക്കി ഡിഎംഒ അറസ്റ്റില്‍

Kerala
  •  2 months ago