വായന മരിക്കാത്തത് പുസ്തകത്തിന് ബദലില്ലാത്തതിനാല്‍: പി.കെ ശ്രീമതി
കണ്ണൂര്‍: പുസ്തകത്തിന് ബദലായി ഇന്റര്‍നെറ്റോ ടാബ്‌ലെറ്റോ വളരില്ലെന്നും പുസ്തക വായന ഒരിക്കലും മരിക്കില്ലെന്നും പി.കെ ശ്രീമതി എംപി. ലൈബ്രറി കൗണ്‍സില്‍ പുസ്തകോല്‍സവ വേദിയില്‍ ഇ.എം.എസ് അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു എം.പി.
വായനശാലകളെയും വായനയെയും നിലനിര്‍ത്താന്‍ ഇ.എം.എസ് നടത്തിയ പ്രയത്‌നം ഒരിക്കലും പാഴാകില്ല. ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി വായനശാലകള്‍ ഉണ്ടാക്കാന്‍ ആഹ്വാനം ചെയ്തതു മുതല്‍ തന്റെ മരണത്തിന്റെ അവസാനം വരെ പുസ്തക വായനയിലും രചനയിലും ഇ.എം.എസ് മുഴുകി.
കേരളത്തിലെ ലൈബ്രറികളില്‍ വ്യക്തികള്‍ എഴുതിയ പുസ്തകങ്ങളില്‍ കൂടുതലും ഇ.എം.എസിന്റേതായിരിക്കും. ഇ.എം.എസ് നടത്തിയ ഏതു പ്രവര്‍ത്തനങ്ങളോടുമൊപ്പം വായനക്ക് പ്രാമുഖ്യം നല്‍കിയിരുന്നു. കേരളത്തെ അറുപതു വര്‍ഷത്തെ സുവര്‍ണലിപികളാല്‍ രേഖപ്പെടുത്തുമ്പോള്‍ ലോകത്തിനു തന്നെ മാതൃകയായി കേരളത്തെ മാറ്റി മറിക്കുന്നതില്‍ ഇ.എം.എസ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ കേരളീയ ജനത മറക്കില്ലെന്നും ശ്രീമതി പറഞ്ഞു. ലൈബ്രറി കൗണ്‍സില്‍ സാംസ്‌കാരിക സമ്മേളനവും ഒ.എന്‍.വി, കലാഭവന്‍ മണി ഗാനാലാപന പരിപാടിയുടെ പന്ത്രണ്ടാമത് എപ്പിസോഡും മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."