കോഗോയില്‍ എബോള പടരുന്നുവെന്ന് ലോക ആരോഗ്യ സംഘടന
കിന്‍ഷാസ: ഡമോക്രാറ്റിക്ക് റിപ്പബ്ലിക്ക് ഓഫ് കോഗോയില്‍ എബോള രോഗം വ്യാപകമാവുന്നുവെന്ന് ലോക ആരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. മെയ് എട്ടിനാണ് കോഗോയില്‍ എബോള ബാധിച്ചത് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ 42 പേര്‍ക്ക് രോഗം ബാധിച്ചു. 23 പേര് മരിച്ചു.
നേരത്തെ ഗ്രാമങ്ങളില്‍ മാത്രമായിരുന്നു രോഗം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ബാന്ഡക നഗരത്തിലേക്ക് കൂടി എബോള പടരാന്‍ തുടങ്ങിയിട്ടുണ്ടെന്ന് യു.എന്‍ ആരോഗ്യ മന്ത്രാലയം ഇന്നലെ സ്ഥിരീകരിച്ചു.
എബോള ആദ്യമായി സ്ഥിരീകരിച്ച ബികോറെ ഗ്രാമത്തില്‍ 150 കി.മീ അകലെയുള്ള നഗരമാണ് ബാന്ഡക.
ഇവിടത്തേക്ക് രോഗം പടരുകയാണെങ്കില്‍ എബോള പടരുന്നുണ്ടെന്ന് സ്ഥിരീകരിക്കാമെന്ന് ലോക ആരോഗ്യ സംഘടനയുടെ കഴിഞ്ഞ ആഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു. ആന്തരിക രക്ത സ്രാവത്തിന് കാരണമാവുന്ന രോഗമാണ് എബോള.
മൃഗങ്ങളില്‍ നിന്നോ മറ്റു ജീവികളില്‍ നിന്നോ ആണ് ഇത് പകരുക. 2014-2016 കാലയളവില്‍ എബോള ബാധിച്ച് പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ 11,300 മരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."