പൊലിസിനെ മര്‍ദിച്ച കേസില്‍ പ്രതികളെ വിട്ടയച്ചു
തൊടുപുഴ: തൊടുപുഴ പൊലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ഗ്രോമിന്‍ ബെന്നി ജോര്‍ജിനെ ലിവര്‍ ഉപയോഗിച്ചു തലയ്ക്കടിച്ച് പരുക്കേല്‍പ്പിക്കുകയും പൊലിസുകാരെ ഉപദ്രവിക്കുകയും ചെയ്ത കേസിലെ പ്രതികളെ വിട്ടയച്ചു.
തൊടുപുഴ മലബാര്‍ ഹോട്ടലിനു മുന്‍വശത്തു തൊടുപുഴ - ഉടുമ്പന്നൂര്‍ റോഡില്‍ 2008 ഏപ്രില്‍ 28നു രാത്രി 10 ഓടെ മാര്‍ഗതടസമുണ്ടാക്കി ലാന്‍സര്‍ കാര്‍ നിര്‍ത്തിയിടുകയും ബഹളം വയ്ക്കുകയും ചെയ്ത കേസില്‍ പ്രതികളെ പിരിച്ചുവിടാന്‍ ശ്രമിച്ച അഞ്ചു പൊലിസുകാരെ ഉപദ്രവിക്കുകയും ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്ത കേസിലാണു പ്രതികളെ ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ജോമോന്‍ ജോണ്‍ വെറുതെ വിട്ടത്.
കാരിക്കോട് ശാരദക്കവല പുത്തന്‍പുരയില്‍ ജോമിന്‍, തൊണ്ടിക്കുഴ തുറയ്ക്കല്‍ പുത്തന്‍പുരയില്‍ മെജോ, കൊതകുത്തി ചാമക്കാലായില്‍ അമല്‍, അഖില്‍ എന്നിവരെയാണു വെറുതെ വിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."