കിമ്മുമായി കൂടിക്കാഴ്ച നടത്തുമെന്ന് ട്രംപ്
വാഷിങ്ടണ്‍: ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായി തീരുമാനിച്ച ഉച്ചകോടി നടക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കൂടിക്കാഴ്ചയില്‍ പിന്‍മാറുന്ന വിവരം ഉത്തരകൊറിയയില്‍ നിന്ന് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ട്രംപ് പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു.എസ് അനാവിശ്യമായ പ്രകോപനമുണ്ടാക്കുന്നുവെന്ന് ആരോപിച്ച് അടുത്തമാസം സിങ്കപ്പൂരില്‍ നടത്താനിരിക്കുന്ന കൂടിക്കാഴ്ചയില്‍ നിന്ന് പിന്‍മാറുമെന്ന് ഉത്തരകൊറിയ ഭീഷണിമുഴക്കിയിരുന്നു.
എന്നാല്‍ കിം ജോങ് ഉന്നിന്റെയും ട്രംപിന്റെയും ഇടിയിലെ കൂടിക്കാഴ്ച നടക്കുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്ന് വൈറ്റ് ഹൗസ് വക്താവ് സാറാ സാന്‍ഡേഴ്‌സണ്‍ പറഞ്ഞു. കൂടിക്കാഴ്ചക്ക് ട്രംപ് തയാറാണ്. എന്നാല്‍ ഇരുവര്‍ക്കുമിടയില്‍ ചര്‍ച്ച നടന്നിട്ടില്ലെങ്കില്‍ ഉത്തരകൊറിയയുടെ മേല്‍ ശക്തമായ സമ്മര്‍ദം ചെലുത്തുന്നത് തുടരും.
ട്രംപിന്റെയും കിമ്മിന്റെയും ഇടയിലെ കൂടിക്കാഴ്ച റദ്ദാക്കുമെന്ന ഉത്തരകൊറിയയുടെ ഭീഷണി നിലനില്‍ക്കെ ദക്ഷിണകൊറിയ-യു.എസ് പ്രതിനിധികള്‍ ഇന്നലെ സംഭാഷണം നടത്തി. യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ ദക്ഷിണകൊറിയന്‍ വിദേശകാര്യ മന്ത്രി കാങ് ക്യോങ്-വാ എന്നിവരാണ് ടെലിഫോണിലൂടെ സംഭാഷണം നടത്തിയത്. യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റാണ് ഇക്കാര്യം അറിയിച്ചത്.
കൊറിയന്‍ ഉച്ചകോടിക്കിടെ കിം ജോങ് ഉന്നിന്റെയും ദ.കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജോയുടെ ഇടയില്‍ സ്വീകരിച്ച തീരുമാനങ്ങള്‍ നടപ്പാക്കുമെന്ന് കോങ് ക്യോങ്-വാ അറിയിച്ചതായി ദ.കൊറിയന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ആണവ നിരായുധീകരണം സാധ്യമാക്കാനായി ഇരു കൊറിയകള്‍ക്കിടയിലെയും സഹകരണം തുടരുമെന്നും യു.എസ് -ഉത്തരകൊറിയ കൂടിക്കാഴ്ചയിലൂടെ മേഖലയില്‍ സമാധാനം സ്ഥാപിക്കുമെന്നും അവര്‍ പറഞ്ഞു.
യു.എസ് ഉ.കൊറിയ ബന്ധങ്ങള്‍ക്ക് മധ്യസ്ഥരാവാന്‍ തങ്ങള്‍ തയാറാണെന്ന് ദ.കൊറിയ ഇന്നലെ അറിയിച്ചിരുന്നു. ഇരു രാജ്യങ്ങള്‍ക്കിടയിലും മധ്യസ്ഥ ശ്രമങ്ങള്‍ക്കായി പ്രസിഡന്റ് മൂണ്‍ ജോ കൂടുതല്‍ കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കാന്‍ തയാറാണെന്ന് ദ.കൊറിയന്‍ അധികൃതര്‍ അറിയിച്ചു.
ദക്ഷിണകൊറിയയുമായി സംയുക്ത സൈനിക അഭ്യാസം നടത്തുന്നതില്‍ പ്രതിഷേധിച്ച് ഡൊണാള്‍ഡ് ട്രംപുമായി നടത്താനിരിക്കുന്ന കൂടിക്കാഴ്ച റദ്ദാക്കിയേക്കുമെന്ന് കഴിഞ്ഞ ദിവസമാണ് ഉത്തരകൊറിയ ഭീഷണിപ്പെടുത്തിയത്. ഇത് സംബന്ധിച്ച് ഉത്തരകൊറിയന്‍ വാര്‍ത്താ ഏജന്‍സിയുടെ വിവരം ദക്ഷിണകൊറിയയാണ് പുറത്തുവിട്ടത്.
സംയുക്ത സൈനിക അഭ്യാസം ഇരു കൊറിയകള്‍ക്കിടിയിലെ ബന്ധങ്ങളില്‍ വിള്ളലുണ്ടാക്കുമെന്ന് ഉ.കൊറിയ മുന്നറിയിപ്പ് നല്‍കി.
തങ്ങളെ ലക്ഷ്യമാക്കിയാണ് സംയുക്ത സൈനിക അഭ്യാസം ദക്ഷിണകൊറിയന്‍ അതിര്‍ത്തിയില്‍ നടക്കുന്നതെന്ന് ഉ.കൊറിനയന്‍ വാര്‍ത്താ ഏജന്‍സി കെ.സി.എന്‍.എ റിപ്പോര്‍ട്ട് ചെയതു.
കൊറിയന്‍ ഭൂഖണ്ഡത്തില്‍ തുടരുന്ന സമാധാന ശ്രമങ്ങള്‍ക്കുള്ള തിരിച്ചടിയാണിത്. ജൂണ്‍ 12ന് സിങ്കപ്പൂരില്‍ ട്രംപുമായി നടത്താനിരിക്കുന്ന കൂടിക്കാഴ്ച യു.എസ് ശ്രദ്ധയോടെ പരിഗണിക്കണമെന്ന് ഉത്തരകൊറിയ മുന്നറിയിപ്പ് നല്‍കിയതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ദക്ഷിണ കൊറിയയെ വിമര്‍ശിച്ച് ഉത്തരകൊറിയ
പോങ്യാങ്: ഉത്തരകൊറിയയും ദക്ഷിണകൊറിയയും തമ്മിലുള്ള ബന്ധം വീണ്ടും വിള്ളലിലേക്ക്. ഇരു രാജ്യങ്ങള്‍ക്കിടിയിലെയും പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ ദ.കൊറിയയുമായി ചര്‍ച്ചക്കില്ലെന്ന് ഉ.കൊറിയ വ്യക്തമാക്കി.
ദ.കൊറിയയെ ബുദ്ധിയില്ലാത്തവരെന്നും അയോഗ്യരെന്നുമാണ് ഉ.കൊറിയയുടെ മുഖ്യഉപദേശകനായ റി സന്‍-ഗോണ്‍ വിശേഷിപ്പിച്ചത്. ദ.കൊറിയയെ രൂക്ഷമായ ഭാഷയില്‍ അദ്ദേഹം വിമര്‍ശിച്ചുവെന്ന് ഉ.കൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ കെ.സി.എന്‍.എ റിപ്പോര്‍ട്ട് ചെയ്തു. ദ.കൊറിയന്‍ അധികൃതരെ മാലിന്യങ്ങളെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
യു.എസുമായി ദ.കൊറിയ സൈനിക അഭ്യാസം നടത്തുന്നതിനെ ഉ.കൊറിയ വിമര്‍ശിച്ചിരുന്നു. കൂടാതെ ദ.കൊറിയയുമായി നടത്താനിരുന്ന കൂടിക്കാഴ്ച കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."