HOME
DETAILS

സഹകരണ സ്പിന്നിംഗ് മില്ലുകള്‍ മുംബൈയില്‍ ശാഖ തുടങ്ങിയത് സര്‍ക്കാര്‍ അനുമതിയില്ലാതെ

  
backup
May 17 2018 | 19:05 PM

%e0%b4%b8%e0%b4%b9%e0%b4%95%e0%b4%b0%e0%b4%a3-%e0%b4%b8%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%82%e0%b4%97%e0%b5%8d-%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%81


തൊടുപുഴ: വ്യവസായ വകുപ്പിനു കീഴിലെ പൊതുമേലാ സ്ഥാപനമായ കണ്ണൂര്‍, ആലപ്പുഴ സഹകരണ സ്പിന്നിംഗ് മില്ലുകള്‍ മുംബൈയില്‍ ശാഖ തുടങ്ങിയത് സര്‍ക്കാര്‍ അനുമതിയില്ലാതെ. ടെന്‍ഡര്‍ വിളിക്കാതെ സ്വകാര്യ ഏജന്റ് മുഖാന്തിരമാണ് ശാഖ തുടങ്ങിയത്. വിഷയം ശ്രദ്ധയില്‍ പെട്ടതിനേത്തുടര്‍ന്ന് സ്പിന്നിംഗ് മില്‍ എം.ഡി മാരെ വ്യവസായ മന്ത്രി എ.സി.മൊയ്തീന്‍ ഇന്ന് അടിയന്തിരമായി തിരുവനന്തപുരത്തേയ്ക്ക് വിളിപ്പിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് 2.30നാണ് കൂടിക്കാഴ്ച.
സംസ്ഥാനത്തിന് പുറത്ത് ശാഖ തുടങ്ങാനായി വ്യവസായ വകുപ്പില്‍ നിന്നോ ഹാന്റ്‌ലൂം ആന്റ് ടെക്സ്റ്റയില്‍സ് ഡയറക്ടറില്‍ നിന്ന് അനുമതി വാങ്ങിയിട്ടില്ല. ഡിപ്പോ എന്ന നിര്‍വചനം നല്‍കിയാണ് പുതിയ ശാഖ മുംബൈയിലെ സ്വകാര്യ സ്ഥാപനമായ സാഗര്‍ എന്റര്‍പ്രൈസസുമായി ചേര്‍ന്ന് തുടങ്ങിയിരിക്കുന്നത്. ഒരോ മില്ലില്‍ നിന്നും ഒരു മാസം ഏകദേശം 80,000 കിലോ പോളിസ്റ്റര്‍, കോട്ടണ്‍ നൂല്‍ ആണ് സ്വകാര്യ ഏജന്റിനെ വച്ച് യാതൊരു ടെന്‍ഡറും വിളിക്കാതെ മാര്‍ക്കറ്റ് വിലയേക്കാള്‍ കിലോയില്‍ 10 രൂപ മുതല്‍ 15 രൂപ വരെ കുറച്ച് വില്‍പ്പന നടത്തുന്നത്.
സ്റ്റോക്ക് ട്രാന്‍സ്ഫര്‍ ഇന്‍വോയ്‌സ് ചെയ്ത് നൂല്‍ മുംബൈയിലെ ബീവണ്ടി, മാലഗാവ്, ഇച്ചില, കരഞ്ചി തുടങ്ങിയ സ്ഥലങ്ങളില്‍ എത്തിച്ച് നല്‍കുകയാണ്. ഏജന്റ് നൂല്‍ വില്‍പ്പന നടത്തിയതിനു ഏഴു ദിവസത്തിനു ശേഷം മാത്രമാണ് വില മില്ലിനു ലഭിക്കുന്നത്. സ്വകാര്യ ഏജന്റ് മുഖാന്തിരം ഒരു മാസം രണ്ടുകോടി 85 ലക്ഷം രൂപയുടെ വ്യാപാരമാണ് നടത്തുന്നത്.
സഹകരണ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത മില്ലുകളാണ് കണ്ണൂര്‍, ആലപ്പുഴ സ്പിന്നിംഗ് മില്ലുകള്‍. പുതിയ ശാഖ തുടങ്ങുന്നതിനു രജിസ്ട്രാറുടെ അനുമതി വേണം എന്നതാണ് ചട്ടം. എന്നാല്‍ ആയിരത്തോളം തൊഴിലാളികള്‍ക്ക് മാസം ഏകദേശം150 ലക്ഷം രൂപ ശമ്പളം നല്‍കിയും 3000 കോടി രൂപക്ക് മുകളില്‍ വില വരുന്ന മെഷിനറികള്‍ പ്രവര്‍ത്തിപ്പിച്ചും75 ലക്ഷം രൂപക്ക് മുകളില്‍ വൈദ്യുതി ചെലവും വരുത്തി ഉല്‍പ്പാദിപ്പിക്കുന്ന കോടി കണക്കിനു രൂപയുടെ നൂല്‍ ഒരു സ്വകാര്യ ഏജന്റിനു മാര്‍ക്കറ്റ് വിലയേക്കാള്‍ കുറച്ച് വില്‍പ്പന നടത്തുന്നതിനാല്‍ സ്ഥാപനത്തിന് പ്രതിമാസം 50 ലക്ഷം രൂപക്ക് മുകളില്‍ നഷ്ടം വരുകയാണ്. ഏജന്റ് നിശ്ചയിക്കുന്ന വിലക്കാണ് വില്‍പ്പന. ഏജന്റിനു1.5 ശതമാനം കമ്മീഷനും നല്‍കണം.
ജി.എസ്.ടി. ടാക്‌സ് സംവിധാനത്തില്‍ സ്റ്റോക്ക് ട്രാന്‍സ്ഫര്‍, ഡീലര്‍ഷിപ്പ് എന്നീ ടാക്‌സ് തട്ടിപ്പ് മാര്‍ഗങ്ങള്‍ തടയുന്നതിനാണ് സ്റ്റോക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്ന തുകക്ക് അതത് സംസ്ഥാനത്ത് തന്നെ ടാക്‌സ് നല്‍കണമെന്ന നിയമം കൊണ്ടുവന്നത്. എന്നാല്‍ 95 ശതമാനം സര്‍ക്കാര്‍ ഓഹരിയുള്ള സ്ഥാപനമായ മില്ലുകള്‍ തന്നെ ഇന്‍വോയ്‌സില്‍ വില കുറച്ച് കാണിച്ച് സ്വകാര്യ ഏജന്റിനുവേണ്ടി ജി.എസ്.ടി. ടാക്‌സ് വെട്ടിപ്പ് നടത്തുകയാണ്.
സ്ഥാപനത്തിന്റെ എം.ഡിയും ഫിനാന്‍സ് ഹെഡും ചേര്‍ന്നുള്ള ജോയിന്റ് ബാങ്ക് അക്കൗണ്ടിലാണ് ഇടപാടുകള്‍ നടത്തേണ്ടത്. എന്നാല്‍ ഇവയെല്ലാം ഇവിടെ കാറ്റില്‍ പറത്തുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പേരാമ്പ്രയില്‍ കേന്ദ്ര ഇന്റലിജന്‍സ് റെയ്ഡ്; കാറിന്റെ രഹസ്യ അറയില്‍ സൂക്ഷിച്ച 3.22 കോടി രൂപ പിടിച്ചെടുത്തു

Kerala
  •  3 months ago
No Image

മുണ്ടക്കൈ ദുരിതാശ്വാസം; സര്‍ക്കാര്‍ ജീവനക്കാരുടെ സാലറി ചലഞ്ച് നീട്ടി സര്‍ക്കാര്‍

Kerala
  •  3 months ago
No Image

'സിപിഐ നിലപാടില്ലാത്ത പാര്‍ട്ടി; സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും കാണുമ്പോള്‍ അവരുടെ അഭിപ്രായം മാറും'; രമേശ് ചെന്നിത്തല

Kerala
  •  3 months ago
No Image

മദ്യപിച്ച പണം ചോദിച്ചതിന് 11 കെവി ഫീഡര്‍ ഓഫ് ആക്കി; പെരുമാറ്റ ദൂഷ്യത്തിന് 3 കെസ്ഇബി ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  3 months ago
No Image

ദുബൈ എക്സിബിഷൻ സെന്റർ വികസനത്തിനായി 10 ബില്യൺ ദിർഹം മൂല്യമുള്ള പദ്ധതിക്ക് അംഗീകാരം

uae
  •  3 months ago
No Image

'പിണറായി വിജയന്‍ ആര്‍.എസ്.എസ് ഏജന്റ്'; പുരം കലക്കലില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ സമരമെന്ന് കെ മുരളീധരന്‍

Kerala
  •  3 months ago
No Image

ബലാത്സംഗക്കേസ്: സിദ്ദിഖ് സുപ്രീംകോടതിയിലേയ്ക്ക്

Kerala
  •  3 months ago
No Image

സഊദി അറേബ്യ: സെപ്റ്റംബർ 27 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  3 months ago
No Image

മണിക്കൂറില്‍ 95 കി.മീ വരെ വേഗം; 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിയ്ക്ക് കീഴില്‍ ഡ്രൈവറില്ലാ മെട്രോ ട്രെയിനുകള്‍ ഒരുങ്ങുന്നു

latest
  •  3 months ago
No Image

3 വർഷത്തേക്ക് കുടിയൊഴിപ്പിക്കലിൽ നിന്ന് സംരക്ഷിക്കുന്നു; ഷാർജ പുതിയ വാടക കരാർ നിയമം

uae
  •  3 months ago