HOME
DETAILS
MAL
തളിപ്പറമ്പിലെ ഗ്രന്ഥശാലകള്‍ ആധുനികവല്‍ക്കരിക്കുന്നു
backup
March 20 2017 | 02:03 AM
തളിപ്പറമ്പ്: മണ്ഡലത്തിലെ ഗ്രന്ഥശാലകളുടെ ആധുനികവല്‍കരണവുമായി ബന്ധപ്പെട്ട ആലോചനായോഗം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ചേര്‍ന്നു. പുതുതലമുറയെ ആകര്‍ഷിക്കുന്നതിന് ഡിജിറ്റല്‍ ലൈബ്രറി പ്രോത്സാഹിപ്പിക്കണമെന്ന് ജയിംസ് മാത്യു എം.എല്‍.എ അഭിപ്രായപ്പെട്ടു. കേബിള്‍ വിതരണ ശൃംഘല പ്രയോജനപ്പെടുത്തി ഓരോ വായനശാലകളിലെയും ടി.വിയെ കംപ്യൂട്ടര്‍ ആയി ഉപയോഗപ്പെടുത്തും.
സ്കൂളുകള്‍ക്കായി കണ്ണൂര്‍ എന്‍ജിനിയറിങ് കോളജ് വികസിപ്പിക്കുന്ന ഇന്ററാക്ടീവ് വെര്‍ച്വല്‍ ലേണിങ് സാങ്കേതികത ഇതിനായി പ്രയോജനപ്പെടുത്തും. ജയിംസ് മാത്യു എം.എല്‍.എ പദ്ധതി വിശദീകരിച്ചു. കെ വാസു അധ്യക്ഷനായി. കുഞ്ഞിക്കണ്ണന്, ടി.വി ജയകൃഷ്ണന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."