HOME
DETAILS

ബന്ധങ്ങള്‍ ഊഷ്മളമാകട്ടെ

  
backup
May 17 2018 | 19:05 PM

relationships-articles-spm-ramadan-special-1805

സാമൂഹികമായ ഇടപെടലുകള്‍ നടത്തുന്നവരാണ് നാം. മനുഷ്യ സഹജമായ നിരവധി പ്രശ്‌നങ്ങളില്‍ വിശ്വാസി ഇടപെടേണ്ടി വരും. രണ്ടാളുകള്‍ക്കിടയിലുള്ള ചെറിയ അഭിപ്രായവ്യത്യാസങ്ങള്‍ പോലും വലിയ തര്‍ക്കമായി മാറുന്നതിനു നാമെല്ലാം സാക്ഷികളാണ്. ആരെങ്കിലുമൊന്ന് ഇടപെട്ടിരുന്നെങ്കില്‍ ഇതിത്ര വലിയ പ്രശ്‌നമാകുമായിരുന്നോ എന്നു തോന്നിപ്പോകുന്ന സന്ദര്‍ഭങ്ങള്‍.
വ്യക്തികള്‍ തമ്മില്‍ തര്‍ക്കങ്ങളുണ്ടാകുമ്പോള്‍ അവ പരിഹരിക്കാന്‍ സമയോചിതമായി ഇടപെടുന്നത് ആരാധനകളെക്കാള്‍ പുണ്യമുള്ള കാര്യമാണെന്ന് തിരുനബി (സ) പഠിപ്പിച്ചു. ആരാധനകള്‍ക്കൊപ്പം വ്യക്തിപരവും കുടുംബപരവും സാമൂഹികവുമായി ബന്ധങ്ങള്‍ വിളക്കിച്ചേര്‍ക്കാനുള്ള സമയം കൂടിയാണ് റമദാന്‍. ചെറിയ അഭിപ്രായവ്യത്യാസങ്ങളുടെയും മിഥ്യാഭിമാനത്തിന്റെയും പേരില്‍ പരസ്പരം അകന്നുപോകരുത്.
നിസ്‌കാരം, വ്രതം, ദാനം എന്നിവയെക്കാള്‍ ശ്രേഷ്ഠമായ കര്‍മത്തെക്കുറിച്ച് പറഞ്ഞുതരട്ടെ എന്നു അനുചരരോട് ചോദിച്ച പ്രവാചകന്‍ തുടര്‍ന്നു പറഞ്ഞത്, 'രണ്ട് ആളുകള്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കുന്നതാണ് ആ പുണ്യകര്‍മം'.


അതിപ്രധാനമായ മൂന്ന് ആരാധനാകര്‍മങ്ങളെക്കാള്‍ പുണ്യമാണ് ജനങ്ങള്‍ക്കിടയിലുള്ള പ്രശ്‌നപരിഹാരത്തിന് നേതൃത്വം നല്‍കല്‍ എന്ന പ്രഖ്യാപനം. സാമൂഹികപ്രശ്‌നങ്ങളെ സമയോചിതമായി പരിഹരിച്ചില്ലെങ്കിലുണ്ടാകുന്ന ഭവിഷ്യത്തുകളുടെ സൂചന കൂടിയാണിത്.മനുഷ്യന്‍ സാമൂഹികജീവിയായതുകൊണ്ട് പ്രശ്‌നങ്ങളും സ്വാഭാവികമാണ്. ചെറിയ പ്രശ്‌നങ്ങള്‍ക്കുപോലും വര്‍ഷങ്ങളോളം പിണങ്ങി നില്‍ക്കുന്ന ചിലരുണ്ട്. കാര്യമില്ലാതെ കലഹിക്കുന്നവരുമുണ്ട്. രമ്യതയും സഹവര്‍ത്തിത്വവും അനുവര്‍ത്തിക്കണമെന്നാണ് മതം പഠിപ്പിക്കുന്നത്. അത് തകരുന്നിടത്ത് ഗുണകാംക്ഷയോടെ ഇടപെടുകയും വേണം.
വ്യക്തി ബോധമുള്ളവരായിരിക്കണം നാം. അപരരുടെ അഭിമാനത്തിന് ക്ഷതമേല്‍പിക്കരുത്. മറ്റുള്ളവരെ ചീത്തവിളിക്കുകയും അക്രമിക്കുകയും ചെയ്തവരുടെ ആരാധനകള്‍ ദൈവസന്നിധിയില്‍ നിഷ്പ്രഭമായിപ്പോകുമെന്നും അവരുടെ ആരാധനകളുടെ പുണ്യമെല്ലാം ഇരകള്‍ക്കു കൈമാറ്റം ചെയ്യപ്പെടുമെന്നും പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്. കലഹത്തില്‍ പക്ഷം പിടിക്കുകയല്ല നാം ചെയ്യേണ്ടത്, പകരം പരിഹാരമന്വേഷിക്കുകയാണു വേണ്ടത്.

(ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഗോള മുസ്‌ലിം പണ്ഡിതസഭയുടെ ജനറല്‍ സെക്രട്ടറിയാണ് ഡോ. അലി മുഹ്‌യിദ്ദീന്‍ അലി അല്‍ ഖുര്‍റദാഗി)
മൊഴിമാറ്റം: മുഹമ്മദലി ഹുദവി വേങ്ങര

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  an hour ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  an hour ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  an hour ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  an hour ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  2 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  2 hours ago
No Image

ഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്

Kerala
  •  2 hours ago
No Image

ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി

National
  •  2 hours ago
No Image

ഗവണ്‍മെന്റ് എക്‌സലന്‍സ് അവാര്‍ഡ് ജേതാക്കളെ മുഹമ്മദ് ബിന്‍ റാഷിദ് ആദരിച്ചു

uae
  •  3 hours ago
No Image

ആരാധനാലയ സംരക്ഷണ നിയമം: അവകാശമുന്നയിച്ച് കീഴ്‌ക്കോടതികളില്‍ ഹരജികള്‍ സമര്‍പ്പിക്കുന്നത് തടഞ്ഞ് സുപ്രിംകോടതി 

National
  •  3 hours ago