പുലിപ്പേടി മാറാതെ പള്ളിയാംമൂല
കണ്ണൂര്‍: കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന പുലിപ്പേടിയില്‍ നിന്നു മുക്തമാവാതെ ജില്ലയിലെ ജനങ്ങള്‍.
എന്നാല്‍ കഴിഞ്ഞ ദിവസം പുലിയിറങ്ങിയെന്നു പറയുന്ന പള്ളിയാംമൂലയിലും സമീപത്തും പുലിയുടെ സാന്നിധ്യമുള്ളതിനു യാതൊരു തെളിവും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നു വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പുലി കടിച്ചു കൊന്നുവെന്നു പറയുന്ന പശുക്കളെ കെട്ടിയ സ്ഥലം നോര്‍ത്തേണ്‍ സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ശ്രാവണ്‍ കുമാര്‍ വര്‍മ, കണ്ണൂര്‍ ഡി.എഫ്.ഒ സുനില്‍ പമിഡി, ഫ്‌ളൈയിങ് വിജിലന്‍സ് ഡി.എഫ്.ഒ സി.വി രാജന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ സന്ദര്‍ശിച്ചു. പശുക്കളെ ആക്രമിച്ചതു പുലിയല്ലെന്നും പുലി ഒരിക്കലും രണ്ടു പശുക്കളെ ഒരുമിച്ചു കൊല്ലില്ലെന്നുമാണ് ഇവര്‍ പറഞ്ഞത്. കൂടാതെ സ്ഥലത്തു കണ്ടെത്തിയ കാല്‍പാടുകള്‍ പുലിയുടേതാണെന്നു സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ പുലിയുടെ സാന്നിധ്യമുണ്ടെന്ന ഭീതി നിലനില്‍ക്കുന്നതിനാല്‍ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചിരിക്കുകയാണ്. കൂടാതെ പുലിയെ പിടികൂടാന്‍ കൂടിനു സമീപത്തേക്കു കാല്‍നടയാത്രക്കാര്‍ക്കും പ്രദേശവാസികള്‍ക്കും പ്രവേശനം നിയന്ത്രിച്ചിട്ടുണ്ട്.
മനുഷ്യന്റെ സാമീപ്യം മണത്തറിഞ്ഞ് പുലി ഈ ഭാഗത്തേക്ക് വരാതിരിക്കുന്നതിനാലും നാട്ടുകാരുടെ സുരക്ഷ മുന്‍നി
ര്‍ത്തിയുമാണ് ഈ നിയന്ത്രണം കൊണ്ടു വന്നിരിക്കുന്നതെന്നു വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കഴിഞ്ഞ ഏതാനു ദിവസങ്ങളായി അഴീക്കോട്ട് പുലി ഭീതി നിലനില്‍ക്കവെയാണ് ഇവിടെനിന്ന് ഏഴു കിലോമീറ്റര്‍ ദൂരമുള്ള പള്ളിയാംമൂലയില്‍ കഴിഞ്ഞ ദിവസം രണ്ടു പശുക്കളെ ചത്ത നിലയില്‍ കണ്ടെത്തിയത്.
സമീപവാസികളുടെ പുലിഭീതി അടിസ്ഥാനരഹിതമാണെന്നും ഭീതി നിലനില്‍ക്കുന്നതിനാല്‍ ഇവിടെ വരുംദിവസങ്ങളില്‍ വനം വകുപ്പിന്റെ നീരീക്ഷണത്തിലായിരിക്കുമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."