അക്രമിക്കാന്‍ വന്നാല്‍ പ്രതിരോധിക്കും: കോടിയേരി
തലശ്ശേരി: സി.പി.എം അക്രമികളുടെ പാര്‍ട്ടിയല്ലെന്നും, അക്രമിക്കാന്‍ വന്നാല്‍ പ്രതിരോധിക്കുമെന്നും, അങ്ങിനെ പ്രതിരോധിച്ചപ്പോഴെല്ലാം ആര്.എസ്.എസുകാര്‍ തോറ്റോടിയിട്ടുണ്ടെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. മാഹി പള്ളൂരില്‍ കണ്ണിപൊയില്‍ ബാബുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിക്കാന്‍ ചേര്‍ന്ന പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണില്‍ ഈച്ച കുത്താന്‍ വന്നാല്‍ നമ്മള് കണ്ണ് തുറന്നു വെക്കാറില്ല. കണ്ണില്‍ കുത്താതിരിക്കാന്‍ ഈച്ചയെ തട്ടിക്കളയും. കണ്ണിനു നേരെ വന്നാല്‍ കണ്ടു നില്‍ക്കില്ല. 217 പാര്‍ട്ടി പ്രവര്‍ത്തകരെയാണ് കേരളത്തില്‍ ആര്.എസ്.എസുകാര്‍ കൊലപ്പെടുത്തിയത്. ഗാന്ധിജി പിറന്ന നാട്ടില്‍ ഗോഡ്സെയുടെ പാര്ട്ടിക്കാര് ഭരിക്കാനിടയായത് ജനാധിപത്യവാദികളെ ഭയപ്പെടുത്തി നിര്ത്തിയിട്ടാണെന്ന് കോടിയേരി പറഞ്ഞു.
ഗാന്ധിജിയെ വെടിവച്ച തോക്ക് ആര്.എസ്.എസുകാര്‍ ഇപ്പോഴും ഉതിര്‍ത്തു കൊണ്ടിരിക്കുകയാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊല നടത്തിയത് ആര്.എസുകാരാണ്. ബാബറി പള്ളി തകര്‍ത്തതിന് ശേഷമുള്ള കലാപങ്ങള്‍, ഗുജറാത്ത്, മുംബെ കലാപങ്ങള്‍ തുടങ്ങിയവയിലൂടെ കൂട്ടക്കശാപ്പാണ് ഇവര്‍ നടത്തിയത്. കര്‍ണാടകത്തില്‍ ജനാധിപത്യം കശാപ്പ് ചെയ്ത് പണാധിപത്യം സ്ഥാപിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കോടിയേരി പറഞ്ഞു. ഏരിയാ സെക്രട്ടറി എം.സി പവിത്രന് അധ്യക്ഷനായി. അഡ്വ. എ.എന്‍ ഷംസീര്‍ എം.എല്‍.എ, എം. സുരേന്ദ്രന്, പി. ഹരീന്ദ്രന്‍, സി.കെ രമേശന്, സി.പി കുഞ്ഞിരാമന്, ടി.സി പ്രദീപന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."