ചിറ്റടിയില്‍ തടയണ നോക്കുകുത്തിയാകുന്നു വെള്ളത്തിലൊഴുക്കിയ പദ്ധതി
തടയണയില്‍ സ്ഥാപിച്ചിരുന്ന മുന്തിയ ഇനം മരപ്പലകകള്‍ ഒരെണ്ണം പോലും ഇപ്പോള്‍ കാണാനില്ല
ആലക്കോട്: ചിറ്റടി കഴുക്കല്‍ തോടിനു കുറുകെ നിര്‍മിച്ച തടയണ നോക്കുകുത്തിയായി. ഇരുപതു വര്‍ഷം മുമ്പ് പശ്ചിമഘട്ട വികസന പദ്ധതിയില്‍പെടുത്തി നിര്‍മിച്ച തടയണയില്‍ ആദ്യത്തെ ഒരു വര്‍ഷം മാത്രമാണ് വെള്ളം കെട്ടിനിര്‍ത്താനായത്. നിരവധി തടയണകള്‍ അക്കാലത്ത് മലയോരമേഖലയില്‍ നിര്‍മിച്ചിരുന്നെങ്കിലും ഒന്നുപോലും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല.
മഴക്കാലം കഴിയുന്നതോടെ പലകകള്‍ സ്ഥാപിക്കാത്തതാണ് ഒരു തുള്ളി വെള്ളം പോലും കെട്ടി നിര്‍ത്താന്‍ സാധിക്കാതെ വരുന്നത്.
തടയണയില്‍ സ്ഥാപിച്ചിരുന്ന മുന്തിയ ഇനം മരപ്പലകകള്‍ ഒരെണ്ണം പോലും ഇപ്പോള്‍ കാണാനില്ല. കെട്ടി നിര്‍ത്തുന്ന വെള്ളം ചെറു കനാലില്‍ കൂടി തൊട്ടടുത്ത് നിര്‍മിച്ച ടാങ്കില്‍ സംഭരിച്ച് പൈപ്പുകള്‍ വഴി താഴ്ന്ന പ്രദേശങ്ങളിലുള്ള കൃഷിയിടങ്ങളിലേക്ക് എത്തിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു പദ്ധതി. എന്നാല്‍ ടാങ്കും പൈപ്പുകളും സ്ഥാപിച്ചതല്ലാതെ വെള്ളം കര്‍ഷകര്‍ക്ക് ലഭിച്ചിട്ടില്ല. നിര്‍മാണത്തിനായി ചെലവഴിച്ച ലക്ഷങ്ങള്‍ കാടുകയറി നശിക്കുമ്പോഴും അധികൃതര്‍ മൗനം പാലിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."