തിയറ്റര്‍ പീഡനം: ദൃശ്യങ്ങള്‍ വാട്‌സ്ആപ്പില്‍ പ്രചരിക്കുന്നു
പൊന്നാനി: എടപ്പാളിലെ തിയറ്ററില്‍ ബാലികയെ ലൈംഗികമായി പീഡിപ്പിച്ചതിന്റെ വിഡിയോ ദൃശ്യങ്ങള്‍ വാട്‌സ്ആപ്പില്‍ പ്രചരിക്കുന്നു. വ്യക്തതയുള്ള ദൃശ്യങ്ങളാണ് ചെറിയ ക്ലിപ്പുകളായി പ്രചരിക്കുന്നത്.സംഭവത്തില്‍ സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. അതേസമയം വിഷയത്തില്‍ തിയറ്റര്‍ അധികൃതര്‍ സ്വീകരിച്ച നിലപാടുകളില്‍ ദുരൂഹതയുണ്ടെന്ന് പൊലിസ് തന്നെ പറയുന്നു.
സംഭവ സമയം തന്നെ പീഡനം തിയറ്റര്‍ ജീവനക്കാര്‍ അറിഞ്ഞിരിക്കാന്‍ സാധ്യതയുണ്ടെന്ന് പൊലിസ് ചൂണ്ടിക്കാണിക്കുന്നു. എന്നിട്ടും അത് തടയാനോ വിവരങ്ങള്‍ അപ്പോള്‍ തന്നെ പൊലിസില്‍ അറിയിക്കാനോ ഇവര്‍ തയാറായില്ല. മുന്‍പ് തിയറ്ററില്‍ ഒരാള്‍ മദ്യപിച്ചപ്പോഴും, കഞ്ചാവ് വിറ്റപ്പോഴും, ദേശീയ ഗാനം ആലപിക്കുമ്പോള്‍ എഴുന്നേല്‍ക്കാത്തതും ഉടന്‍ പോലിസില്‍ വിവരമറിയിക്കുകയും കുറ്റക്കാരെ പിടികൂടുകയും ചെയ്തിരുന്നു. അവിടെ അസാധാരണമായി നടക്കുന്ന എല്ലാ കാര്യങ്ങളും അപ്പപ്പോള്‍ തന്നെ കാണുകയും പൊലിസിനെ വിവരമറിയിക്കുകയും ചെയ്യുന്ന തിയറ്റര്‍ ജീവനക്കാര്‍ പീഡന ദൃശ്യങ്ങള്‍ കണ്ടിട്ടും പൊലിസില്‍ വിവരമറിയിക്കാതിരുന്നതെന്തുകൊണ്ടെന്ന ചോദ്യവും ഉയരുന്നുണ്ട്.
അവസാന നിമിഷമാണ് പീഡനം ഞങ്ങളുടെ ശ്രദ്ധയില്‍പെട്ടതെന്നാണ് തിയറ്റര്‍ ഉടമയുടെ വിശദീകരണം. എന്നാല്‍ ഇത് പൂര്‍ണമായും പൊലിസ് മുഖവിലക്കെടുത്തിട്ടില്ല. എങ്ങെനെയാണ് ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡയയില്‍ എത്തിയതെന്ന് അന്വേഷണത്തിലൂടെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പൊലിസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."