എസ്.എഫ്.ഐ ജില്ലാ സമ്മേളനം സമാപിച്ചു
കണ്ണൂര്‍: എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയായി മുഹമ്മദ് സിറാജിനെയും പ്രസിഡന്റായി പി.എം അഖിലിനെയും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: എ.പി അന്‍വീര്‍, ഷിബിന്‍ കാനായി, കിരണ്‍ കരുണാകരന്, സി.പി ഷിജു (ജോയിന്റ് സെക്രട്ടറിമാര്‍), ടി ആതിര, കെ മനുരാജ്, മുഹമ്മദ് ഫാസില്‍, വി ഷിജിത്ത് (വൈസ് പ്രസിഡന്റുമാര്‍). സമാപന സമ്മേളനത്തില്‍ സി.പി.എം ജില്ലാ സെക്രട്ടറി പി ജയരാജന്, മന്ത്രി കെ.കെ ശൈലജ, ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എ.എന്‍ ഷംസീര്‍ എം.എല്‍.എ, ജില്ലാ സെക്രട്ടറി വി.കെ സനോജ്, ശിവശങ്കര്‍, അഥീന സതീഷ്, ആര്യ എസ് സംസാരിച്ചു. പെരിങ്ങത്തൂരില്‍ തനിയെ നീങ്ങിയ സ്കൂള്‍ ബസ് ബ്രേക്കിട്ടു നിര്‍ത്തിച്ച അണിയാരത്തെ ആദിലിനെ സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി എം വിജിന് ഉപഹാരം നല്കി അനുമോദിച്ചു. അവകാശങ്ങളെ അടിച്ചമര്‍ത്തുന്ന സ്വാശ്രയ മാനേജ്മെന്റിന്റെ നീക്കങ്ങളെ ചെറുക്കാനും വിദ്യാര്‍ഥികളുടെ സംഘടന സ്വാതന്ത്രം ഉറപ്പുവരുത്തുന്നതിനും നിയമനിര്‍മാണം കൊണ്ടുവരേണ്ടത് അത്യാവശ്യമാണെന്നും പ്രമേയത്തിലൂടെ സമ്മേളനം ചൂണ്ടികാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."