ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് മെഡിക്കല്‍ ക്യാംപ് നടത്തി
കാസര്‍കോട്: തൊഴില്‍ വകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ വിദ്യാനഗര്‍ സ്‌കില്‍ ഡവലപ്പ്‌മെന്റ് പാര്‍ക്കില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസും മെഡിക്കല്‍ ക്യാപും സംഘടിപ്പിച്ചു.
ഇതര സംസ്ഥാനങ്ങളില്‍ നിന്നു തൊഴില്‍ തേടിയെത്തുന്നവരുടെ സാമൂഹിക സുരക്ഷാ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ആരോഗ്യ-ക്ഷേമ നടപടികള്‍ മെച്ചപ്പെടുത്തുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ക്യാംപ് കലക്ടര്‍ കെ ജീവന്‍ബാബു ഉദ്ഘാടനം ചെയ്തു.
നഗരസഭ കൗണ്‍സലര്‍ കെ സവിത അധ്യക്ഷയായി. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.എ.പി ദിനേശ്കുമാര്‍, നിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ എക്‌സിക്യുട്ടിവ് ഓഫിസര്‍ സതീഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
തൊഴിലാളികള്‍ക്കുള്ള അവകാശങ്ങളെക്കുറിച്ചും ആനുകൂല്യങ്ങളെക്കുറിച്ചും റിട്ട. ആര്‍മി എജ്യുക്കേഷണല്‍ ഇന്‍സ്ട്രക്ടര്‍ പി കരുണാകരന്‍ ക്ലാസ് എടുത്തു. മെഡിക്കല്‍ ക്യാംപില്‍ നൂറോളം ഇതരസംസ്ഥാന തൊഴിലാളികളെ വിദഗ്ധ ഡോക്ടര്‍മാര്‍ പരിശോധിച്ചു മരുന്നുകള്‍ വിതരണം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."