HOME
DETAILS
MAL
സലാഹിന്റെ ബൂട്ടുകള്‍ ബ്രിട്ടീഷ് മ്യൂസിയത്തില്‍
backup
May 17 2018 | 20:05 PM
ലണ്ടന്‍: ഈജിപ്ത് സെന്‍സേഷന്‍ മുഹമ്മദ് സലാഹിന്റെ ബൂട്ടുകള്‍ ബ്രിട്ടീഷ് മ്യൂസിയത്തില്‍ ഇടം പിടിച്ചു. ലിവര്‍പൂളിനായി കളിക്കുന്ന സലാഹ് പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തിലാദ്യമായി ഒറ്റ സീസണില്‍ 33 ഗോളുകള്‍ നേടി റെക്കോര്‍ഡിട്ടിരുന്നു. ഏറ്റവും മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബൂട്ടും ഈ സീസണില്‍ സ്വന്തമാക്കിയ സലാഹിനുള്ള ആദരമായാണ് ബൂട്ടുകള്‍ വിഖ്യാത മ്യൂസിയത്തില്‍ സന്ദര്‍ശകര്‍ക്കായി ഒരുക്കിയത്. മ്യൂസിയത്തില്‍ ഈജിപ്ഷ്യന്‍ വസ്തുക്കളുടെ കൂട്ടത്തിലാണ് താരത്തിന്റെ അഡിഡാസ് ബൂട്ടുകളും ഇടംപിടിച്ചത്. 2007ന് ശേഷം ലിവര്‍പൂളിനെ ചാംപ്യന്‍സ് ലീഗ് ഫൈനലിലേക്ക് നയിക്കുന്നതില്‍ സലാഹിന് മുഖ്യ പങ്കുണ്ടായിരുന്നു. ഈ മാസം 26ന് ലിവര്‍പൂള്‍ നിലവിലെ ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡുമായി ഫൈനലില്‍ ഏറ്റുമുട്ടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."