ഓര്‍മയായത് മത-സാമൂഹ്യ-വ്യാപാര രംഗത്തെ നിറസാന്നിധ്യം
മാങ്ങാട്: മത-സാമൂഹ്യ-വ്യാപാര രംഗത്തെ നിറസാന്നിധ്യമായിരുന്ന മാങ്ങാട് വെടിക്കുന്നിലെ കല്ലട്ര മാഹിന്‍ഹാജി ഓര്‍മയായി. വ്യാപാര രംഗത്ത് ഉദുമയുടെ മുഖച്ഛായ മാറ്റിയ അദ്ദേഹത്തിന്റെ ഭൗതിക ശരീരം ഇന്നലെ രാവിലെ വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ വെടിക്കുന്നു ജുമാ മസ്ജിദ് പരിസരത്ത് മറവ് ചെയ്തതോടെ പലരും ഗതകാല സ്മരണകള്‍ അയവിറക്കി.
രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക-മേഖലകളിലെ പ്രമുഖര്‍ ഉള്‍പ്പെടെ ഒട്ടനവധി ആളുകള്‍ നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നായി അദ്ദേഹത്തിന്റെ വീട്ടിലെത്തി. ഉദുമയില്‍ മുസ്‌ലിം ലീഗിന്റെ ശക്തി വര്‍ധിപ്പിക്കുന്നതിന് മുന്‍നിരയില്‍ നിന്നു പ്രവര്‍ത്തിച്ച നേതാക്കളില്‍ ഒരാള്‍ കൂടിയാണ് മാഹിന്‍ ഹാജി. പിന്നീട് സജീവ രാഷ്ട്രീയത്തില്‍ നിന്നു വിട്ടു നിന്ന അദ്ദേഹം വ്യാപാരമേഖലയില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചു.
അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഉദുമയില്‍ കല്ലട്ര ഗ്രൂപ്പ് പ്രവര്‍ത്തനം തുടങ്ങിയതോടെ ഉദുമയിലും പരിസര പ്രദേശങ്ങളിലുമായി ഒട്ടനവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചു വന്നു. ഉദുമയിലേയും പരിസര പ്രദേശങ്ങളിലെയും വ്യാപാര രംഗത്തെ വളര്‍ച്ച അദ്ദേഹത്തിന്റെ നേതൃപരമായ കഴിവാണു തെളിയിക്കുന്നത്.
ദീര്‍ഘകാലം മാങ്ങാട് ജുമാ മസ്ജിദ് കമ്മിറ്റി പ്രസിഡന്റായി പ്രവര്‍ത്തിച്ചിരുന്നു. സമസ്ത ജില്ലാ പ്രസിഡന്റ് ത്വാഖ അഹമ്മദ് അല്‍ അസ്ഹരി, യു.എം അബ്ദുര്‍ റഹ്മാന്‍ മൗലവി, കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാട്, എം.എല്‍.എമാരായ കെ കുഞ്ഞിരാമന്‍, എന്‍.എ നെല്ലിക്കുന്ന്, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ അഹമ്മദ് ഷരീഫ്, മുന്‍ മന്ത്രി സി.ടി അഹ്മദലി, മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീന്‍, ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എ മുഹമ്മദലി, മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി കെ.ഇ.എ ബക്കര്‍, ഉദുമ മണ്ഡലം പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി, ജനറല്‍ സെക്രട്ടറി എ.ബി ഷാഫി, ട്രഷറര്‍ ഹമീദ് മാങ്ങാട് ,യൂത്ത് ലീഗ് ജില്ലാ നേതാക്കള്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ അദ്ദേഹത്തിന്റെ വസതിയിലെത്തി അനുശോചനം അറിയിച്ചു.
സോഫ്റ്റ് വെയര്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."