HOME
DETAILS
MAL
അത്ലറ്റിക്കോയ്ക്കെതിരേ യുവേഫ നടപടി
backup
May 17 2018 | 20:05 PM
ന്യോന്‍: യുവേഫ യൂറോപ്പ ലീഗ് ഫൈനല്‍ പോരാട്ടത്തിനിടെ വംശീയ അധിക്ഷേപം നടത്തിയതിന് ചാംപ്യന്മാരായ അത്ലറ്റിക്കോ മാഡ്രിഡ് ടീമിനെതിരേ യുവേഫ നടപടി. മത്സരത്തിനിടെ അത്ലറ്റിക്കോ മാഡ്രിഡിനെ അനുകൂലിക്കുന്ന കാണികള്‍ വംശീയ അധിക്ഷേപം പ്രകടിപ്പിക്കുന്ന ബാനറുകള്‍ ഉയര്‍ത്തിയതാണ് നടപടിക്ക് ആധാരം.
മത്സരത്തിനിടെ സ്റ്റേഡിയത്തില്‍ തീ കത്തിച്ച സംഭവത്തില്‍ ഇരു ടീമുകള്‍ക്കെതിരേയും യുവേഫ നടപടി പ്രഖ്യാപിച്ചിട്ടുണ്ട്. മത്സരത്തില്‍ തോല്ക്കുമെന്നുറപ്പായ ഘട്ടത്തില്‍ മാഴ്സ പ്രേമികള്‍ തീപ്പന്തങ്ങള്‍ ഗ്രൗണ്ടിലേക്ക് വലിച്ചെറിഞ്ഞതും സ്റ്റേഡിയത്തില്‍ നാശനഷ്ടങ്ങള്‍ വരുത്തിയതിനും മാഴ്സ ടീമിനെതിരേ കൂടുതല്‍ നടപടികള്‍ക്ക് സാധ്യത നിലനില്ക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."