ബുഫണ് യുവന്റസിനോട് വിട പറയുന്നു
മിലാന്: വിഖ്യാത ഗോള്‍ കീപ്പിങ് ഇതിഹാസവും ക്യാപ്റ്റനുമായ ജിയാന്‍ലൂയി ബുഫണ് യുവന്റസിനോട് വിട പറയുന്നു.
നാളെ നടക്കുന്ന വെറോണയ്ക്കെതിരായ സീരി പോരാട്ടം യുവന്റസിനായുള്ള തന്റെ അവസാന മത്സരമാകുമെന്ന് ബുഫണ് വ്യക്തമാക്കി. നീണ്ട 17 വര്‍ഷങ്ങള്‍ യുവന്റസിന്റെ ഗോള്‍വല കാത്താണ് ഇതിഹാസ ഗോള്‍ കീപ്പര്‍ ടൂറിനില്‍ നിന്ന് വിട വാങ്ങുന്നത്. നാളെ നടക്കുന്ന പോരാട്ടം യുവന്റസിനായുള്ള ബുഫണിന്റെ 640ാം മത്സരമാണ്.
2001ല്‍ പാര്‍മയില്‍ നിന്നാണ് ബുഫണ് യുവന്റസ് പാളയത്തിലെത്തുന്നത്. ഒത്തുകളി ആരോപണങ്ങളെ തുടര്‍ന്ന് 2006ല്‍ യുവന്റസിനെ സീരി ബിയിലേക്ക് തരംതാഴ്ത്തിയപ്പോഴും ടീമിന്റെ ഭാഗമായി നിന്ന് മാതൃക കാണിച്ച ബുഫണ് യുവന്റസിന്റെ ഉയര്‍ച്ച താഴ്ചകളില്‍ ടീമിനൊപ്പം ഉറച്ചുനിന്ന അപൂര്‍വം താരങ്ങളിലൊരാളാണ്.
യുവന്റസിനൊപ്പം 11 സീരി എ കിരീടങ്ങള്‍ നേടിയ ബുഫണ് ഈ സീസണിലടക്കം തുടര്‍ച്ചയായ ഏഴ് സീരി എ കിരീട നേട്ടങ്ങള്‍ നായകനെന്ന നിലയിലും സ്വന്തമാക്കി. ഈ സീസണിലടക്കം നാല് തുടര്‍ ഇറ്റാലിയന്‍ കപ്പ് കിരീടങ്ങളും ടീമിനൊപ്പം ബുഫണ് നേടി. അഞ്ച് ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ് കിരീട നേട്ടങ്ങളും ഇതിലുണ്ട്. മൂന്ന് തവണ ചാംപ്യന്‍സ് ലീഗിന്റെ ഫൈനലിലെത്തിയെങ്കിലും ഇതിഹാസ താരത്തിന് യൂറോപ്യന്‍ കിരീടം മാത്ര ം കരിയറില്‍ നേടാന്‍ സാധിച്ചില്ല.
ഫുട്ബോളില്‍ നിന്ന് വിരമിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ ബുഫണ് തനിക്ക് മറ്റ് ടീമുകളില്‍ നിന്ന് ഓഫറുകള്‍ ഉണ്ടെന്ന് പറഞ്ഞു. ഇറ്റലിയില്‍ തുടരില്ലെന്നും ഭാവി സംബന്ധിച്ച് സമീപ ദിവസങ്ങളില്‍ തീരുമാനമെടുക്കുമെന്നും ഇതിഹാസ താരം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."