പ്രതീക്ഷ നിലനിര്‍ത്തി ബാംഗ്ലൂര്‍
ബംഗളൂരു: നിര്‍ണായക പോരാട്ടത്തില്‍ വിജയം സ്വന്തമാക്കി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഐ.പി.എല്ലിലെ പ്ലേയോഫ് പ്രതീക്ഷ നിലനിര്‍ത്തി. സണ്‍റൈസേഴ്സ് ഹൈദരാബാദിനെ 14 റണ്‍സിന് കീഴടക്കിയാണ് അവര്‍ വിജയം കണ്ടത്. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ അടിച്ചെടുത്തത് 218 റണ്‍സ്. വിജയം തേടിയിറങ്ങിയ ഹൈദരാബാദ് അവസാനം വരെ പൊരുതി 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സില്‍ പോരാട്ടം അവസാനിപ്പിക്കുകയായിരുന്നു. കെയ്ന്‍ വില്ല്യംസന് (42 പന്തില്‍ 81), മനീഷ് പാണ്ഡെ (പുറത്താകാതെ 38 പന്തില്‍ 62) പൊരുതിയെങ്കിലും അന്തിമ വിജയം സ്വന്തമാക്കാനായില്ല. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂരിനായി മോയിന്‍ അലി, ഡിവില്ല്യേഴ്സ് സഖ്യം ബാറ്റിങ് വിരുന്നൊരുക്കി. 34 പന്തില്‍ ആറ് സിക്സും രണ്ട് ഫോറും സഹിതം മോയിന്‍ അലി 65 റണ്‍സെടുത്തു. ഡിവില്ല്യേഴ്സ് 39 പന്തില്‍ 12 ഫോറും ഒരു സിക്സും സഹിതം 69 റണ്‍സും കണ്ടെത്തി. പിന്നീട് 17 പന്തില്‍ നാല് സിക്സും ഒരു ഫോറും സഹിതം 40 റണ്‍സെടുത്ത് ഗ്രാന്‍ഡ്ഹോമും മികവ് പുലര്‍ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."