നോമ്പിന്റെ ഗുണം അനുഭവിച്ചറിയേണ്ട ഒന്ന്
റമാദാനിലെ നോമ്പ് മനസിനും ശരീരത്തിനും ഏറെ ഗുണം നല്കുന്ന ഒന്നാണ്. അത് നേരിട്ടനുഭവിച്ച ആളാണ് ഞാന്‍. കഴിഞ്ഞ തവണ റമദാന് മാസത്തില്‍ ഞാന്‍ നോമ്പ് അനുഷ്ഠിച്ചിരുന്നു. നോമ്പിനെ കുറിച്ച് ഞാന്‍ കുടൂതല്‍ അറിഞ്ഞത് സുഹൃത്ത് ബീമയില്‍ നിന്നാണ്.
കുട്ടിക്കാലം മുതല്ക്കേ ബീമയുടെ വീട്ടില്‍ റമദാനിലെ ഒരു ദിവസം ഞങ്ങള്‍ക്ക് നോമ്പ് തുറ ഉണ്ടാവാറുണ്ട്. എം.എല്‍.എ ആയതിനാല്‍ ഇത്തവണ ക്ഷണിച്ചെങ്കിലും പങ്കെടുക്കാനായില്ല.
നോമ്പെടുക്കാന്‍ എനിക്ക് പ്രേരണയായത് ഹരിപ്പാട് മത്സരിച്ച പി.പ്രസാദില്‍ നിന്നാണ്. 2014ല്‍ മുണ്ടക്കയത്ത് എ.ഐ.വൈ.എഫിന്റെ ക്യാംപ് നടക്കുന്ന സമയം.
പ്രസാദേട്ടന് ഞങ്ങള്‍ ചായ നല്കിയപ്പോള് രണ്ടുതവണ വേണ്ടെന്ന് പറഞ്ഞു. അപ്പോള്‍ ഞങ്ങള്‍ കരുതി അദ്ദേഹം ചായകുടിക്കാത്തതു കൊണ്ടാവാം വേണ്ടെന്ന് പറഞ്ഞതെന്ന്. പിന്നീട് തിരക്കിയപ്പോഴാണ് അദ്ദേഹത്തിന് നോമ്പായിരുന്നു എന്നറിഞ്ഞത്.
അന്നേദിവസം പ്രസാദേട്ടന് നോമ്പ് തുറക്കാനായി അടുത്തുള്ള പള്ളിയില്‍ നിന്നാണ് ഞങ്ങള്‍ ഭക്ഷണം വാങ്ങിനല്‍കിയത്. വര്‍ഷങ്ങളായി റമദാനില്‍ മുടങ്ങാതെ നോമ്പ് എടുക്കുന്ന ആളാണ് പ്രാസാദേട്ടന് എന്നറിഞ്ഞപ്പോള്‍ എനിക്ക് അത്ഭുതമായി.
അടുത്തവര്‍ഷം റമദാന് സമയത്ത് എനിക്കും ഒരാഗ്രഹം നോമ്പെടുക്കണമെന്ന്. ചേട്ടനോട്(ഭര്‍ത്താവ്) പറഞ്ഞപ്പോള്‍ പൂര്‍ണ പിന്തുണ നല്കി.(ആ സമയം എനിക്ക് അല്പം തടി കൂടുതലായിരുന്നു.
അതൊന്ന് കുറയട്ടെയെന്നു കൂടി അദ്ദേഹം കരുതി). പിന്നെ ബീമയോട് കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. അങ്ങനെ ഞാനും നോമ്പുകാരിയായി. നല്ലൊരു അനുഭവമായിരുന്നു അത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."