അഴിമതി ആരോപിച്ചെത്തിയ ആം ആദ്മി പ്രവര്‍ത്തകര്‍ക്ക് നാട്ടുകാരുടെ ശകാരം
തൃക്കരിപ്പൂര്‍: പാലം നിര്‍മാണത്തില്‍ അഴിമതിയുïെന്ന് അറിയിച്ച് കലക്ടറെ സമീപിച്ച ആം ആദ്മി പ്രവര്‍ത്തകര്‍ക്ക് നാട്ടുകാരുടെ ശകാരം. നിര്‍മാണ പ്രവൃത്തി അനിശ്ചിതത്വത്തിലായ കണ്ണങ്കൈ കൊവ്വപുഴ പാലം സൈറ്റ് സന്ദര്‍ശിക്കാന്‍ ജില്ലാ കലക്ടര്‍ ജീവന് ബാബുവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീറും എത്തിയതോടെയാണ് പയ്യന്നൂരിലെ വാസുദേവ പൈ, പിലിക്കോട് സ്വദേശി പി.സി ബാലന്, പടന്നയിലെ സുമിത്രന് എന്നിവര്‍ സ്ഥലത്തെത്തിയത്. നിലവില്‍ പാലം പണിയാന്‍ തയാറാക്കുന്ന പൈലിങ്ങ് വെള്ളത്തിന്റെ ഒഴുക്കിനെ തടയുമെന്നും ഇവര്‍ കലക്ടറോട് പരാതിപ്പെട്ടു.
പാലവും റോഡും വരുന്നതോടെ ഇവിടെ ചില വ്യക്തികള്‍ രക്ഷപ്പെടുമെന്നും പറഞ്ഞതോടെ നാട്ടുകാര്‍ ആം അദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു നേരെ തിരിഞ്ഞു. പാലം എല്ലാവര്ക്കും ആവശ്യമാണെന്നും ഇതിന്റെ പ്രവൃത്തി പൂര്‍ത്തിയാകാത്തതിനാല്‍ ബുദ്ധിമുട്ടുന്നത് ഈ നാട്ടുകാരാണെന്നും പറഞ്ഞാണു നാട്ടുകാര്‍ ആം ആദ്മിപ്രവര്ത്തകരെ വളഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."