പണം തട്ടിയെടുത്ത സംഭവം: നാലുപേര്‍കൂടി അറസ്റ്റില്‍
ചങ്ങനാശ്ശേരി: ചീട്ടുകളി സംഘത്തില്‍ നി്ന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ നാലുപേര്‍കൂടി അറസ്റ്റില്‍.തൃക്കൊടിത്താനം പറമ്പിവീട്ടില്‍ വിക്കന്‍ അനില്‍ എന്നുവിളിക്കുന്ന അനില്‍കുമാര്‍(38),കറുകച്ചാല്‍ ഇടപ്പാലവീട്ടില്‍ അഖില്‍കുമാര്‍(21),വെളിയം ശാന്തിപുരം അമ്പാടിവീട്ടില്‍ ആദര്‍ശ്(21),മാമ്മൂട് വലിയപറമ്പില്‍ രാഹുല്‍ സുരേന്ദ്രന്‍(35) എന്നിവരാണ് അറസ്റ്റിലായത്.
കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്റ് ചെയ്തു.കഴിഞ്ഞദിവസം കല്ലമ്പലത്തുനിന്നും പിടിയിലായ വാള്‍ ബിജുവിനെ ചോദ്യംചെയ്തതില്‍ നിന്നാണ് ഇവരെ പിടികൂടാനായത്.വിക്കന്‍ അനില്‍ നിരവധി കേസിലെ പ്രതിയാണ്. കോട്ടയം ജില്ലയിലെ വിവിധ സ്‌റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ പിടിച്ചുപറി,അടിപിടി എന്നീ കുറ്റകൃത്യങ്ങളില്‍ കേസ് നിലവിലുണ്ട്.അഖില്‍കുമാര്‍ പത്തനാട് മണപ്പുറം ശാഖയിലെ ഉദ്യോഗസ്ഥനാണ്.രാഹുല്‍ കേറ്ററിംഗ് ജോലിയും ആദര്‍ശ് സ്‌കൈലൈനിലും ജോലിചെയ്യുന്നു. ഇവരും പലകേസിലേയും പ്രതികളാണെന്നും പൊലിസ് പറഞ്ഞു.
ജില്ലാ പൊലിസ് മേധാവി എന്‍ രാമചന്ദ്രന്റെ മേല്‍നോട്ടത്തില്‍ ഡിവൈ.എസ്.പി കെ ശ്രീകുമാര്‍,സി.ഐ സ്‌കറിയാ മാത്യൂ,എസ്.ഐ സുധീഷ്‌കുമാര്‍,ഷാഡോപൊലിസ് എസ്.ഐ മാരായ കെ.കെ റെജി,പ്രദീപ് ലാല്‍,സിബിച്ചന്‍ ജോസഫ്,ആന്റണി,പ്രതീഷ്,ബിജുക്കുട്ടന്‍,രമേശബാബു എന്നിവര്‍ അന്വേഷണത്തിനു നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."