HOME
DETAILS
MAL
അഫ്സ്പ പിന്‍വലിക്കാന്‍ കേരളത്തിന്റെ സഹായം തേടുമെന്ന് ഇറോം
backup
March 20 2017 | 03:03 AM
തിരുവനന്തപുരം: മണിപ്പൂരിലെ പ്രത്യേക സൈനിക അധികാരം (അഫ്സ്പ) പിന്‍വലിക്കുന്നതിനുള്ള പോരാട്ടങ്ങള്‍ക്ക് കേരളത്തിന്റെ സഹായം തേടുമെന്ന് ഇറോം ശര്‍മിള. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍. തനിക്ക് വന്‍വരവേല്‍പ്പാണ് കേരളം നല്‍കിയതെന്നും ഇറോം മാധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനും ഭരണപരിഷ്കാര കമീഷന് ചെയര്മാന് വി.എസ് അച്യുതാനന്ദനും ആയി കൂടിക്കാഴ്ച നടത്താനാണ് ഇവര്‍ തിരുവനന്തപുരത്ത് എത്തിയത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെച്ചാണ് പിണറായി വിജയനുമായുള്ള കൂടിക്കാഴ്ച.
പാലക്കാട് ജങ്ഷനില്‍ നിന്ന് ട്രെയിന്‍ മാര്‍ഗമാണ് ഇറോം ശര്‍മിള തിരുവനന്തപുരത്ത് എത്തിയത്. സഹപ്രവര്‍ത്തക നജ്മ ബീവിയും ഇറോമിനെ അനുമഗിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."