ജില്ലാതല വികസന മിഷന്‍ പ്രഖ്യാപനം ശ്രീകൃഷ്ണപുരത്ത് നടന്നു
ശ്രീകൃഷ്ണപുരം: സംസ്ഥാന സര്‍ക്കാര്‍ തുടക്കമിട്ട ' നവകേരള മിഷന്റെ' ത്രിതല പഞ്ചായത്തുകളിലും നഗരസഭകളിലുമുള്ള ഏകോപന പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ച ജില്ലാതല വികസന മിഷന്റെ പ്രഖ്യാപനം ശ്രീകൃഷ്ണപുരത്ത് നടന്നു.
ശ്രീകൃഷ്ണപുരം ബാപ്പുജി പാര്‍ക്കില്‍ നടന്ന പരിപാടി പി. ഉണ്ണി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അവനവന്റെ വീട്ടിലുള്ള മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്‌ക്കരിക്കണമെന്ന പുതിയൊരു സംസ്‌കാരം രൂപപ്പെടുത്താനാവണമെന്ന് പി. ഉണ്ണി എം.എല്‍.എ പറഞ്ഞു.
ജനകീയാസൂത്രണവും സമ്പൂര്‍ണ സാക്ഷരതയും പോലെ നവകേരള മിഷനും കേരളത്തില്‍ ഒട്ടേറെ മാറ്റങ്ങള്‍ വിതയ്ക്കുമെന്നും എം.എല്‍.എ. പറഞ്ഞു.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരി അധ്യക്ഷയായി. ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടി, ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. അരവിന്ദാക്ഷന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എന്‍. ഷാജുശങ്കര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ നാരായണദാസ്, ജില്ലാ പഞ്ചായത്ത് അംഗം എം.കെ. ദേവി പങ്കെടുത്തു.
പദ്ധതി നടപ്പാക്കുന്നതിന് ജില്ലാതല കോഡിനേറ്ററായി ശുചിത്വമിഷന്‍ കോഡിനേറ്ററെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഹരിത കേരളം - പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍, ആര്‍ദ്രം-ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം), ലൈഫ് - പ്രൊജക്ട് ഡയറക്ടര്‍, ദാരിദ്ര്യ ലഘൂകരണ വിഭാഗം, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം - ഡെപ്യൂട്ടി ഡയറക്ടര്‍, വിദ്യാഭ്യാസം എന്ന പ്രകാരമാണ് മിഷന്‍ രൂപീകരിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."