വിദ്യാര്‍ഥികള്‍ക്ക് കായിക പരിശീലനവുമായി വിമുക്തഭടന്‍
കാട്ടാക്കട: സൈന്യത്തില്‍നിന്ന് ശീലിച്ചെടുത്ത പട്ടാള ചിട്ടകളും, കായിക അറിവുകളും വിദ്യാര്‍ഥികളിലേക്ക് പകര്‍ന്നുകൊടുക്കുകയാണ് വിളപ്പില്‍ശാല എള്ളുവിള ബിനു ഭവനില്‍ ബിനു(35) എന്ന വിമുക്തഭടന്‍. സൈന്യത്തില്‍ 17 വര്‍ഷത്തെ സേവനത്തിനു ശേഷം കഴിഞ്ഞ ഏപ്രിലിലാണ് ബിനു വിരമിക്കുന്നത്. അവസാന എട്ടുവര്‍ഷം സെക്കന്തരാബാദിലെ ആര്‍മി ഓര്‍ഡിനന്‍സ് കോറില്‍ കായിക പരിശീലകനായിരുന്നു.
തുടര്‍ന്ന് സൈന്യത്തില്‍നിന്ന് വിരമിച്ചതിന് ശേഷം തന്റെ ആഗ്രഹപ്രകാരമാണ് പ്രദേശത്തെ വിദ്യാര്‍ഥികള്‍ക്ക് കായിക പരിശീലനം നല്‍കുന്നത്.
വിവിധ വ്യായാമ മുറകള്‍ക്ക് പുറമെ അത് ലറ്റിക്, സ്പ്രിന്റ്, സ്ട്രച്ചിങ് എന്നിവയില്‍ പ്രാഥമിക പരിശീലനവും ബിനു നല്‍കുന്നുണ്ട്. സമീപത്ത് മൈതാനമൊന്നും ഇല്ലാത്തതിനാല്‍ വിളപ്പില്‍ശാല ഗവ. യു.പി സ്‌കൂളിലെ സ്ഥലത്തും റോഡിലുമാണ് പരിശീലനം. രാവിലെ 5.30ന് ആരംഭിക്കുന്ന കായിക പഠനം ഏഴുവരെ നീളും. പുതുതലമുറയെ കായിക ശേഷിയും ആരോഗ്യവുമുള്ളവരായി വാര്‍ത്തെടുക്കുകയാണ് ലക്ഷ്യമെന്ന് ബിനു പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."