നെയ്യാറ്റിന്‍കരയില്‍ ബ്ലെയ്ഡ് മാഫിയ യുവതിയെ വീട്ടിനുള്ളില്‍ പൂട്ടിയിട്ടു
നെയ്യാറ്റിന്‍കര: കര്‍ശന നടപടികളുമായി പൊലിസ് മുന്നോട്ട് പോകുമ്പോഴും ജില്ലയില്‍ ബ്ലെയ്ഡ് മാഫിയ സജീവം. കഴിഞ്ഞദിവസം നെയ്യാറ്റിന്‍കരയില്‍ വീട്ടമ്മയെ ആറുമണിക്കൂറോളമാണ് ബ്ലെയ്ഡ് മാഫിയ വീട്ടിനുള്ളില്‍ പൂട്ടിയിട്ടത്. തുടര്‍ന്ന് പൊലിസെത്തിയാണ് ഇവരെ മോചിപ്പിച്ചത്.
കൊല്ലയില്‍ വില്ലേജില്‍ നടൂര്‍ക്കൊല്ല എയ്തുകൊണ്ടാന്‍കാണി ബദേല്‍ ഹൗസില്‍ ബിന്ദുവിനെ (39) യാണ് അയല്‍വാസിയായ യശോദയുടെ വീട്ടില്‍ പൂട്ടിയിട്ടത്.
കഴിഞ്ഞദിവസം വൈകിട്ട് നാലോടെയായിരുന്നു സംഭവം. ബിന്ദുവിന്റെ ഭര്‍ത്താവ് പരേതനായ ശിംഷോണ്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് യശോദയില്നിന്ന് മുപ്പതിനായിരം രൂപ പലിശക്ക് വാങ്ങിയിരുന്നു. മുതലും പലിശയും ഉള്‍പ്പെടെ അറുപതിനായിരം രൂപ തിരികെ നല്‍കിയതായും പറയുന്നു.
എന്നാല്‍ ഇനിയും പണം തിരികെ കിട്ടാനുണ്ടെന്ന് പറഞ്ഞ് ബിന്ദുവിനെ ഭീഷണിപ്പെടുത്തി യശോദ അഞ്ച് സെന്റ് സ്ഥലത്തിന്റെ പ്രമാണം കൈവശപ്പെടുത്തിയതായും പറയുന്നു. കൂടാതെ വീട് നില്ക്കുന്ന വസ്തു ആവശ്യപ്പെടുകയും ഇതിന് വിസമ്മതിച്ച വീട്ടമ്മയെ ഒത്തുതീര്‍പ്പിനെന്ന വ്യാജേന സമീപത്തുള്ള ഒരു സി.പി.എം നേതാവിന്റെ ഒത്താശയോടെ വീട്ടില്‍ വിളിച്ചു വരുത്തി പൂട്ടിയിടുകയായിരുന്നു.
എന്നാല്‍ ആറുമണിക്കൂറോളം വീട്ടുതടങ്കലില്‍ കഴിയേണ്ടി വന്ന ബിന്ദു സി.പി.ഐയുടെ ഒരു പ്രാദേശിക നേതാവ് മുഖേന വനിതാ ഹെല്‍പ്പ് ലൈനില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് രാത്രി 10 മണിയോടെ മാരായമുട്ടം പൊലിസെത്തി ബിന്ദുവിനെ മോചിപ്പിക്കുകയായിരുന്നു. എന്നാല്‍ യശോദയും കൂട്ടാളികളും പൊലിസ് എത്തുന്നതിന് മുന്‍പ് രക്ഷപ്പെട്ടു. സംഭവത്തില്‍ യശോദക്കെതിരേ മണി ലെന്റിങ് നിയമ പ്രകാരവും മറ്റ് വകുപ്പുകളും ഉള്‍പ്പെടുത്തി കേസെടുത്തതായി പൊലിസ് അറിയിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."