നരേന്ദ്രമോദി ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അന്തകന്‍: ബിന്ദുകൃഷ്ണ
കൊല്ലം: കര്‍ണാടകത്തില്‍ ഇന്ത്യന്‍ ഭരണഘടനയെയും ജനാധിപത്യ വ്യവസ്ഥകളെയും വെല്ലുവിളിച്ച് കൊണ്ട് ജനാധിപത്യ ധ്വംസനം നടത്തിയ നരേന്ദ്രമോദി ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അന്തകനാണെന്ന് ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ പറഞ്ഞു.
കര്‍ണാടകയില്‍ ജനാധിപത്യ ധ്വംസനം നടത്തിയ ബി.ജെ.പിയുടെ നടപടികള്‍ക്കെതിരേ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് ഇന്ത്യയില്‍ ഉള്ളിടത്തോളം കാലം ജനാധിപത്യത്തെ കശാപ്പ് ചെയ്യാന്‍ അനുവദിക്കില്ലെന്നും ഇതിനായി ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനും അവസാന ശ്വാസം വരെ പോരാട്ടം നടത്തുമെന്നും അവര്‍ പറഞ്ഞു.
ഭരണഘടനയെ കാറ്റില്‍ പറത്തിയ ഗവര്‍ണര്‍ വാജുഭായ്വാല വെറുമൊരു ആര്.എസ്.എസ് പ്രവര്ത്തകന് മാത്രമായി തരംതാണിരിക്കുന്നൂവെന്നും ബിന്ദുകൃഷ്ണ പറഞ്ഞു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികളായ ജി. ജയപ്രകാശ്, എന്‍. ഉണ്ണികൃഷ്ണന്, സന്തോഷ് തുപ്പാശ്ശേരി, കൃഷ്ണവേണി ശര്‍മ്മ, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ കോതേത്ത് ഭാസുരന്‍, ജോണ്സണ്, മണികണ്ഠന്, ശശിധരന്‍പിള്ള, ബാലചന്ദ്രന്‍പിള്ള, സുല്‍ഫിക്കര്‍ ഭൂട്ടോ സംസാരിച്ചു. പനയം സജീവ്, റീന സെബാസ്റ്റ്യന്‍, ബ്രിജിത്ത് പ്രകടനത്തിന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."