സ്വര്‍ണക്കടയില്‍നിന്ന് സ്വര്‍ണനാണയം തട്ടിയെടുത്ത ദമ്പതികള്‍ പിടിയില്‍
പാലക്കാട്: നഗരത്തിലെ ജിബി റോഡിലെ സ്വര്‍ണക്കടയില്‍നിന്ന് ജീവനക്കാരെ കബളിപ്പിച്ച് ഒരു ലക്ഷം രൂപയുടെ സ്വര്‍ണ നാണയം തട്ടിയെടുത്ത കേസില്‍ ദമ്പതികള്‍ പിടിയിലായി. തൃശൂര്‍ വേലൂര്‍ സ്വദേശി സുരേഷ്ബാബു (36), ഭാര്യ തേനി ബോഡിനാക്കന്നൂര്‍ ഗായത്രി (29)എന്നിവരെയാണ് നോര്‍ത്ത് ക്രൈം സ്ക്വാഡ് കോയമ്പത്തൂരില്‍നിന്നും പിടികൂടിയത്.
കഴിഞ്ഞ ഫെബ്രുവരി ഒന്നിനാണ് പാലക്കാട് ജി.ബി റോഡിലെ സ്വര്‍ണക്കടയില്‍നിന്ന് സ്വര്‍ണം വാങ്ങാനെന്ന വ്യാജേന എത്തി ഒരു ലക്ഷം രൂപയുടെ നാണയങ്ങള്‍ വാങ്ങി കാറില്‍നിന്ന് പണം കൊണ്ടുവരാമെന്നു പറഞ്ഞു പുറത്തിറങ്ങി മുങ്ങിയത്. ആളെ കാണാതായപ്പോള്‍ കടയുടമ സൗത് പൊലിസില്‍ പരാതി നല്കി.
സുരേഷ് ബാബു സേലം പല്ലവട്ടിയിലെ സ്വര്‍ണക്കടയില്‍നിന്ന് സ്വര്‍ണം മോഷ്ടിച്ച കേസില്‍ പിടിയിലായി സേലം ജയിലില്‍ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ ശേഷമാണ് പാലക്കാട് മോഷണം നടത്തിയത്. ഉദുമല്‍പേട്, തിരുപ്പൂര്‍, സിങ്കാനല്ലൂര്‍ പൊലിസ് സ്റ്റേഷനുകളില്‍ ഇവര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."