HOME
DETAILS
MAL
വാങ്ങാനെന്ന വ്യാജേന യുവാവ് ബൈക്കുമായി മുങ്ങിയതായി പരാതി
backup
May 18 2018 | 01:05 AM
കോതമംഗലം: വാങ്ങാനെന്ന വ്യാജേനയെത്തി ഓടിച്ച് നോക്കിയ ബൈക്കുമായി യുവാവ് മുങ്ങിയതായി പരാതി.
കോതമംഗലം കോളജ് റോഡിലെ സിറ്റി ബൈക്ക്സ് യൂസ്ഡ് ബൈക്ക് ഷോറൂമില്‍ ഇന്നലെ പട്ടാപ്പകലാണ് സംഭവം. വാങ്ങാനെന്ന വ്യാജേനയെത്തിയ യുവാവ് ബൈക്ക് ഓടിച്ച് നോക്കട്ടെന്ന് പറഞ്ഞ് വാങ്ങിയശേഷം അതുമായി മുങ്ങുകയായിരുന്നു. കെ.എല്‍.40 കെ.850 സുസുക്കി വെള്ള കളര്‍ ബൈക്കുമായാണ് ഇയാള്‍ കടന്നത്.
യുവാവിന്റെ പെരുമാറ്റത്തില്‍ ചെറിയ സംശയം തോന്നിയ ഷോറൂം ഉടമ ഇയാളുടെ പടം മൊബൈലില്‍ പകര്‍ത്തിയിരുന്നു.
വണ്ടി എടുത്തു കൊണ്ട് പോയ യുവാവിന് ഏകദേശം 20 വയസ് പ്രായം വരും. ഇയാള്‍ ഷോറൂമില്‍ എത്തിയപ്പോള്‍ എടുത്ത വീഡിയോ ഉടമ പുറത്തുവിട്ടിട്ടുണ്ട്. ഉടമയുടെ പരാതിയെ തുടര്‍ന്ന് കോതമംഗലം പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."