അനാഥകുട്ടികളുടെ പുനരധിവാസം: മുഖ്യമന്ത്രിക്ക് നിവേദനം നല്കുന്നു
തിരുവനന്തപുരം: അനാഥാലയങ്ങളിലെ അന്തേവാസികളുടെ പുനരധിവാസത്തിന് സര്‍ക്കാര്‍ സമഗ്രമായ പദ്ധതികള്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ഓര്‍ഫനേജസ് ഓള്‍ഡ് സ്റ്റുഡന്റസ് അസോസിയേഷന് ഇന്ന് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കും. ഇപ്പോള്‍ അനാഥാലയങ്ങളില്‍ നിന്നു പുറത്തുവരുന്ന കുട്ടികളുടെ പുനരധിവാസം വലിയ ചോദ്യചിഹ്നമായി മാറുന്നുവെന്നും സര്‍ക്കാര്‍ ഭാഗത്തു നിന്ന് അവരുടെ സംരക്ഷണത്തിനു വേണ്ട ഒരു നടപടിയും സ്വീകരിക്കുന്നില്ലൊന്നും നിവേദനത്തില്‍ പറയുന്നു. വിദേശ വ്യവസായികളുടെ സ്ഥാപനങ്ങളില്‍ അനാഥരായ കുട്ടികള്‍ക്ക് സ്ഥിരംജോലി ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ നടപടിവേണം.
സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഓര്‍ഫനേജ് പൂര്‍വ വിദ്യാര്‍ഥികള്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ വേണ്ട നടപടി സ്വീകരിക്കണമെന്നും നിവേദനത്തില്‍ പറയുന്നു.
അനാഥശാലകളില്‍ തൊഴിലധിഷ്ഠിത സ്ഥാപനങ്ങള്‍ സ്ഥാപിക്കണമെന്നും പത്താംക്ലാസിനു ശേഷം തുടര്‍പഠനം നല്‍കാത്ത സ്ഥാപനങ്ങളുടെ അംഗീകാരം റദ്ദാക്കണമെന്നും അസോസിയേഷന് പ്രസിഡന്റ് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി ബഷീര്‍ കല്ലേപാടവും സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."