HOME
DETAILS
MAL
ഭക്ഷ്യ വിഷബാധ; കോഴിക്കോട് സ്വദേശിയായ വിദ്യാര്‍ഥി സഊദിയില്‍ മരിച്ചു
backup
March 20 2017 | 05:03 AM
ജിദ്ദ: ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് മലയാളി വിദ്യാര്‍ഥി മരിച്ചു. ശുമേസി ഹോസ്പിറ്റലിലെ കാര്‍ഡിയോളജി വിഭാഗം ഡോക്ടറായ വടകര പുതുപ്പണം കായക്കണ്ടിയില്‍ റീനയുടെ മകന്‍ ശ്രീപതി സന്ദീപ് (18) ആണ് മരിച്ചത്. കോയമ്പത്തൂര്‍ ഇന്ത്യന്‍ പബ്ലിക് സ്‌കൂളിലെ പ്ലസ്ടു പഠനം കഴിഞ്ഞ് അവധിക്കു വന്നതായിരുന്നു. റിയാദില്‍ ദല്‍ഹി പബ്ലിക് സ്‌കൂളിലാണ് പത്താം ക്ലാസു വരെ പഠിച്ചത്.
കഴിഞ്ഞ ദിവസം രാത്രി അമ്മയോടൊപ്പം റിയാദിലെ പ്രമുഖ ഷോപ്പിംഗ് സെന്ററില്‍ പോയി ഫാസ്റ്റ് ഫുഡ് കടയില്‍നിന്ന് ഹംബര്‍ഗറും ഐസ് കോഫിയും വാങ്ങി കഴിച്ചിരുന്നു. തുടര്‍ന്ന് തലവേദന അനുഭവപ്പെടുകയും ഛര്‍ദിക്കുകയും ചെയ്തു. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പുലര്‍ച്ചയോടെ മരിക്കുകയായിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടില്‍ കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."