കേവലം അധികാരത്തിന്റെയും ആര്‍ഭാടത്തിന്റെയും പിറകെ പോകലല്ല രാഷ്ട്രീയം: വി.വി പ്രകാശ്
ദോഹ: കേവലം അധികാരത്തിന്റെയും ആര്‍ഭാടത്തിന്റെയും അപ്പുറത്ത് ഒരു ജനതയുടെ ആത്മാവിനെ സംരക്ഷിക്കുവാനുള്ള കവചമാക്കി മാറേണ്ട അസാധാരണമായ സന്ദര്‍ഭത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്ന് മലപ്പുറം ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ വി വി പ്രകാശ്.
വര്‍ത്തമാന കാലം ആവശ്യപ്പെടുന്ന ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് മുന്നോട്ടു പോവാന്‍ നാം ബാധ്യസ്ഥരാണെന്നും ഇന്‍കാസ് മലപ്പുറം ജില്ലാ കമ്മിറ്റി ഐ സി സി അശോകന്‍ ഹാളില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
അധികാരം ഉപയോഗിച്ചു ബഹുസ്വര സമൂഹത്തിന്റെ സുരക്ഷിതത്വം തകര്‍ത്തു മതപരമായ വിഭാഗീയത ഉണ്ടാക്കി ആളുകളെ പരസ്പരം സംശയാലുക്കളാക്കി മാറ്റുകയാണ് ബി ജെ പി സര്‍ക്കാര്‍ ചെയ്യുന്നത്.
ിറ്റ്‌ലറുടെ ഭരണ കാലത്തേതുപോലുള്ള യാതനകളാണ് നാം അനുഭവിച്ചു കൊണ്ടിരിക്കുന്നതെന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കിയാണ് യു പിയില്‍ ജയിക്കുക എന്നതിനപ്പുറം ബി ജെ പി വരാതിരിക്കുക എന്ന ലഷ്യത്തോടെ സമാജ്‌വാദി പാര്‍ട്ടിയുമായി കോണ്‍ഗ്രസ് സഖ്യം ഉണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
ഇന്‍കാസ് ജില്ലാ പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ അധ്യക്ഷനായി. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് കെ.കെ ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു.
ഉപദേശക സമിതി ചെയര്‍മാന്‍ മുഹമ്മദ് അലി പൊന്നാനി, ഷാജി കാളിയത്,ഷാഹുല്‍ ഹമീദ് സംസാരിച്ചു. ജയരാജ് വാര്യരുടെ കാരിക്കേച്ചര്‍ ഷോ സമ്മേളനത്തിന് മാറ്റു പകര്‍ന്നു. ഫോട്ടോഗ്രാഫര്‍ സൈദ് മുഹമ്മദ് മലബാരിയെ വി.വി പ്രകാശ് ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."