HOME
DETAILS

ശാന്തതയുടെ വേരുകള്‍ തേടി അശാന്തന്റെ ചിത്രങ്ങളുടെ പ്രദര്‍ശനം

  
backup
May 18 2018 | 02:05 AM

%e0%b4%b6%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%a4%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b5%e0%b5%87%e0%b4%b0%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a4%e0%b5%87%e0%b4%9f

 

കൊച്ചി: പേരുപോലെ തന്നെ അശാന്തമാണ് മണ്‍മറഞ്ഞ കലാപ്രതിഭയായ അശാന്തന്റെ ചിത്രങ്ങള്‍. ദര്‍ബാര്‍ഹാള്‍ ആര്‍ട്ട് ഗ്യാലറിയുടെ ഭിത്തിയില്‍ തുങ്ങിയാടുന്നചിത്രങ്ങള്‍ കാണുന്ന ഏതൊരാളിലും അശാന്തിയുടെ വേലിയേറ്റമാണ് ഉണ്ടാക്കുക. അരികുകളില്‍ പാര്‍ക്കുന്ന ജനസമൂഹത്തിന്റെ വേദനയും അവരുടെ ജീവിത യാഥാര്‍ഥ്യങ്ങളുമാണ് അശാന്തന്റെ തുലികയില്‍ വിരിയുന്നത്.
വിവിധ വര്‍ണങ്ങളില്‍ വരയുടെ മാസ്മരികലോകമാണ് അശാന്തന്റെ ചിത്രങ്ങളില്‍ ആദ്യം കാണാന്‍ കഴിയുക. എന്നാല്‍ പിന്നീട് നോക്കുമ്പോള്‍ വര്‍ണള്‍ക്കപ്പുറമുള്ള പച്ചയായ മനുഷ്യജീവിതങ്ങളുടെ ചൂടും ചൂരും കാഴ്ച്ചക്കാരുടെ മനസിനെ വേട്ടയാടിക്കൊണ്ടിരിക്കും. മണ്ണിനേയും മണ്ണിനെ സ്‌നേഹിക്കുന്ന പാര്‍ശ്വവല്‍കരിക്കപ്പെട്ടവരുടെ ജീവിതങ്ങളെ ഇത്രമേല്‍ മികവോടെ പകര്‍ത്താന്‍ അശാന്തന് മാത്രമേ കഴിയുവെന്ന് ചിത്രങ്ങള്‍ കാണുന്ന ഏതൊരാളും പറയും.
ലളിതകല അക്കമാദമിയാണ് ശാന്തസ്മരണ എന്നപേരില്‍ അശാന്തന്റെ ചിത്രങ്ങളുടെ പ്രദര്‍ശനം നടത്തുന്നത. സി.പി.എം ജില്ലാ സെക്രട്ടറി പി രാജീവ് പ്രദര്‍ശനം ഉദ്ഘാടനംചെയ്തു. അശാന്തന്‍ പല കാലങ്ങളിലായി വരച്ച ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്. അക്രലിക്കിലും പേപ്പറില്‍ ചാണകവും മണ്ണും മഷിയും ഉപയോഗിച്ചു വരച്ച ചിത്രങ്ങളും പേപ്പറില്‍ ചാര്‍ക്കോള്‍ കൊണ്ട് വരച്ച ചിത്രങ്ങളും അക്കൂട്ടത്തിലുണ്ട്.
അടിക്കുറിപ്പോ വരച്ച കാലമോ രേഖപ്പെടുത്താത്ത ചിത്രങ്ങളാണ് ഏറെയും. ഉദ്ഘാടനച്ചടങ്ങില്‍ കേരള ലളിതകലാ അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ് അധ്യക്ഷനായി. അക്കാദമി പുറത്തിറക്കിയ ബ്രോഷര്‍ പി സുരേന്ദ്രന്‍ അശാന്തന്റെ ഭാര്യ മോളി മഹേഷിനു നല്‍കി പ്രകാശനംചെയ്തു. ലളിതകലാ അക്കാദമി സെക്രട്ടറി എന്‍ രാധാകൃഷ്ണന്‍നായര്‍, ഡോ. ഷാജു നെല്ലായി, കെ എ സോമന്‍ എന്നിവര്‍ സംസാരിച്ചു. 22 വരെ ദര്‍ബാര്‍ഹാളിലെ ഡി ഗ്യാലറിയിലാണ് പ്രദര്‍ശനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരിച്ചടി കഴിഞ്ഞു; ഇറാനെതിരായ ആക്രമണം ഇതോടെ അവസാനിപ്പിച്ചെന്ന് ഇസ്‌റാഈല്‍

International
  •  2 months ago
No Image

പൂരം കലക്കൽ: പ്രശ്‌നപരിഹാരത്തിന് എ.ഡി.ജി.പി ഇടപെട്ടില്ലെന്ന പരാതി- പൊലിസ് മേധാവി അന്വേഷിക്കുകയാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

Kerala
  •  2 months ago
No Image

സർക്കാർ ഫണ്ട് അനുവദിച്ചില്ല; വായ്പയ്ക്ക് ബസ് വാങ്ങാൻ കെ.എസ്.ആർ.ടി.സി

Kerala
  •  2 months ago
No Image

ഇറാനെതിരായ ആക്രമണം നടത്തുമ്പോള്‍ ബങ്കറിലൊളിച്ച് നെതന്യാഹുവും മുതിര്‍ന്ന ഉദ്യോഗസ്ഥരും

International
  •  2 months ago
No Image

ഉരുൾ ദുരന്തം മുതൽ മനുഷ്യ-വന്യജീവി സംഘർഷം വരെ ചർച്ച

Kerala
  •  2 months ago
No Image

കുതിച്ചു ചാടി പൊന്ന്; പവന് ഇന്ന് 520 കൂടി 58,880 രൂപ

Business
  •  2 months ago
No Image

വയനാട്ടിലെ സ്ഥാനാർഥിയെച്ചൊല്ലി ബി.ജെ.പിയിൽ കലഹം

Kerala
  •  2 months ago
No Image

ഗസ്സ മുനമ്പില്‍ മൂന്ന് ഇസ്‌റാഈല്‍ സൈനികരെ കൂടി വധിച്ച് ഫലസ്തീന്‍ പോരാളികള്‍

International
  •  2 months ago
No Image

ആശങ്കയൊഴിഞ്ഞ് 'ദന' ചുഴലിക്കാറ്റ്

National
  •  2 months ago
No Image

മഹാരാഷ്ട്ര സീറ്റ് വിഭജനത്തില്‍ രാഹുല്‍ ഗാന്ധിക്ക് അതൃപ്തി

National
  •  2 months ago