HOME
DETAILS
MAL
പിണറായിയും കുഞ്ഞാലിക്കുട്ടിയും തമ്മില്‍ ഗൂഢാലോചന നടന്നുവെന്ന് ബി.ജെ.പി
backup
March 20 2017 | 09:03 AM
തൃശൂര്‍: മലപ്പുറം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും കുഞ്ഞാലിക്കുട്ടിയും തമ്മില്‍ ഗൂഢാലോചന നടന്നുവെന്ന് ബി.ജെ.പി നേതാവ് എം.ടി രമേശ്.
വളാഞ്ചേരിയിലുള്ള സുഹൃത്തിന്റെ വീട്ടിലാണ് കൂടിക്കാഴ്ച നടന്നതെന്നും ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ സ്വീകരിച്ച അതേനിലപാടാണ് കുഞ്ഞാലിക്കുട്ടിയോട് പിണറായിക്ക് ഇപ്പോഴുമുള്ളതെന്നും രമേശ് പരിഹസിച്ചു. ഈ മാസം 18 നാണ് കൂടിക്കാഴ്ച്ച നടന്നതെന്ന് ബി.ജെ.പി നേതാവ് എ.എന്‍ രാധാകൃഷ്ണന്‍ ആരോപിച്ചു.
ഡിവൈഎഫ്‌ഐ നേതാവ് അഡ്വക്കേറ്റ് എം ബി ഫൈസലിനെ സിപിഐഎം സ്ഥാനാര്‍ത്ഥിയാക്കിയതിനെതിരെ കഴിഞ്ഞ ദിവസവും ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."