HOME
DETAILS
MAL
കലാഭവന്‍ മണിയുടെ മരണം: അന്വേഷണം ഏറ്റെടുക്കാനാവില്ലെന്ന് സി.ബി.ഐ
backup
March 20 2017 | 10:03 AM
കൊച്ചി: കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച അന്വേഷണം തല്കാലം ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് സി.ബി.ഐ ഹൈക്കോടതിയെ അറിയിച്ചു. മെഡിക്കല്‍ ബോര്‍ഡിന്റെ അന്തിമ തീരുമാനത്തിന് ശേഷമേ അന്വേഷണം ഏറ്റെടുക്കണമോ വേണ്ടയോ എന്ന കാര്യം വ്യക്തമാക്കാനാകൂവെന്നും സിബിഐ നിലപാട് അറിയിച്ചു.
കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച അന്വേഷണം സിബിഐ ഏറ്റെടുക്കാത്തത് ചോദ്യം ചെയ്ത് സഹോദരന് രാമകൃഷ്ണന് നല്കിയ ഹര്‍ജിയിലാണ് വിശദീകരണം.29ന് കേസ് വീണ്ടും പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."