HOME
DETAILS

കെട്ടിടനിര്‍മാണത്തിന് ഇനി 'സുവേഗം': ആപ്പ് നാളെ മുഖ്യമന്ത്രി ലോഞ്ച് ചെയ്യും

  
backup
May 18 2018 | 03:05 AM

%e0%b4%95%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%9f%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%87

.

 

കോഴിക്കോട്: നഗരത്തില്‍ കെട്ടിടനിര്‍മാണത്തിന് ഇനി സുവേഗം. ഓണ്‍ലൈന്‍വഴി കെട്ടിടനിര്‍മാണ പ്ലാനുകള്‍ ലഭ്യമാകുന്ന ഓട്ടോമാറ്റഡ് ആന്‍ഡ് ഇന്റലിജന്റ് ബില്‍ഡിങ് പെര്‍മിറ്റ് ആപ്ലിക്കേഷന്‍ സിസ്റ്റം 'സുവേഗ'നാളെ രാവിലെ ഒന്‍പതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ടാഗോര്‍ ഹാളില്‍ ലോഞ്ച് ചെയ്യും. മന്ത്രി കെ.ടി ജലീല്‍ അധ്യക്ഷനാവും. സംസ്ഥാനത്ത് ആദ്യമായി കോഴിക്കോടാണ് പദ്ധതി നടപ്പിലാക്കുന്നത്. ആദ്യഘട്ടത്തില്‍ പത്ത് മീറ്റര്‍ വരെ ഉയരമുള്ള താമസ ആവശ്യാര്‍ഥമുള്ള കെട്ടിടങ്ങള്‍ക്കാണ് ഓണ്‍ ലൈന്‍ വഴി പ്ലാന്‍ നല്‍കുക.
അന്‍പത് ലക്ഷം ചെലവഴിച്ചാണ് ഇതിനായുള്ള സോഫ്റ്റ്‌വെയര്‍ തയാറാക്കിയത്. ബംഗളൂരു ഇ ഗവണ്‍മെന്റ് ഫൗണ്ടേഷനാണ് സോഫ്റ്റ്‌വെയര്‍ തയാറാക്കിയത്. മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സാണ് സാമ്പത്തികസഹായമുള്‍പ്പെടെയുള്ള പദ്ധതിയുടെ എകോപനം നിര്‍വഹിച്ചത്. കെട്ടിട നിര്‍മാണ ചട്ടപ്രകാരമുള്ള അപേക്ഷകള്‍ മാത്രമേ ഓണ്‍ലൈന്‍വഴി സ്വീകരിക്കുകയുള്ളു. അപേക്ഷ സ്വീകരിച്ചോ എന്ന് അപേക്ഷിക്കുന്നയാള്‍ക്ക് ഉടന്‍ മനസിലാകും. നിയമവിരുദ്ധമായ അപേക്ഷകള്‍ സിസ്റ്റം അപ്പോള്‍ തന്നെ നിരസിക്കാനും സോഫ്റ്റ്‌വെയറില്‍ സാധിക്കും. കൂടാതെ പ്ലാന്‍ അപേക്ഷ സമര്‍പ്പിക്കപ്പെട്ടുകഴിഞ്ഞാന്‍ അപേക്ഷകന് നിര്‍മാണം തുടങ്ങാം. മൂന്നു ദിവസത്തിനകം ഉദ്യോഗസ്ഥന്‍ നിര്‍മാണ പ്രവൃത്തി നടക്കുന്ന സ്ഥലം സന്ദര്‍ശിക്കും. ഉദ്യോഗസ്ഥന്‍ സ്ഥലം സന്ദര്‍ശിച്ചിട്ടില്ലെങ്കില്‍ സിസ്റ്റം തന്നെ ആ റിപ്പോര്‍ട്ട് മേലുദ്യോഗസ്ഥര്‍ക്ക് കൈമാറുകയും ചെയ്യും. അപേക്ഷയുടെ ഓരോഘട്ടവും ഉപയോക്താവിന് ഓണ്‍ലൈന്‍ വഴി അറിയാന്‍ കഴിയും. കാലതാമസമില്ലാതെ പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ ഇത് വഴിയൊരുക്കുമെന്നും അധികൃതര്‍ പറഞ്ഞു. പ്ലാനുകള്‍ ഓണ്‍ ലൈന്‍ വഴിയാകുന്നതാടെ നിലവില്‍ കോര്‍പറേഷന്‍ ഓഫിസ് കയറി ഇറങ്ങുന്നവരുടെ എണ്ണത്തില്‍ 75 ശതമാനം കുറവുണ്ടാകും. സമര്‍പ്പിച്ച പ്ലാന്‍ സത്യസന്ധമാണോ അല്ലയോ എന്ന് പരിശോധിക്കുക എന്ന ചുമതലയാണ് പ്രധാനമായും ഇനി ഉദ്യോഗസ്ഥരില്‍ നിക്ഷിപ്തമാകുകയെന്നും കോര്‍പ്പറേഷന്‍ അധികൃതര്‍ പറഞ്ഞു.
നിലവില്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് പുതിയ അപേക്ഷ നല്‍കേണ്ടിവരില്ല.കെട്ടിക്കിടക്കുന്ന അപേക്ഷകള്‍ ആറുമാസത്തിനകം തീര്‍പ്പാക്കുമെന്ന് ഡെപ്യൂട്ടിമേയര്‍ മീരാദര്‍ശക് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് പി.വി നിധീഷ്, ബംഗളൂരു ഗവണ്‍മെന്റ്‌സ് ഫൗണ്ടേഷന്‍ സി.ഇ.ഒ വിരാജ് ത്യാഗി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്റൈൻ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി ഡോ. എസ്. ജയ്ശങ്കർ

bahrain
  •  4 minutes ago
No Image

16കാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിച്ച കേസ്; യുവാവിന് 7 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും

Kerala
  •  9 minutes ago
No Image

റേഷൻ കടകളുടെ സമയത്തിൽ മാറ്റം; പുനക്രമീകരിച്ച് ഭക്ഷ്യവിതരണ വകുപ്പ്

Kerala
  •  an hour ago
No Image

ക്രിസ്മസ്-പുതുവത്സരം; മുബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

Kerala
  •  an hour ago
No Image

ചാവേർ ആക്രമണത്തിൽ താലിബാൻ അഭയാർഥികാര്യ മന്ത്രി ഖലീൽ ഹഖാനി കൊല്ലപ്പെട്ടു

latest
  •  an hour ago
No Image

കൊച്ചി വിമാനത്താവളം വഴി ഹെറോയിൻ കടത്തി; നൈജീരിയൻ സ്വദേശിക്കും മലയാളിക്കും തടവുശിക്ഷ

Kerala
  •  an hour ago
No Image

2026 ജനുവരി 1 മുതല്‍ യുഎഇയില്‍ എയര്‍ ടാക്‌സി സര്‍വീസുകള്‍ ആരംഭിക്കും; ഫാല്‍ക്കണ്‍ ഏവിയേഷന്‍ സര്‍വിസസ്

uae
  •  2 hours ago
No Image

ടൂറിസവുമായി ബന്ധപ്പെട്ട സേവനങ്ങൾ ഇനി ഓൺലൈനിൽ; 80ലധികം സേവനങ്ങളുമായി പുതിയ ഇ-പോർട്ടലിന് തുടക്കമിട്ട് ഖത്തർ

qatar
  •  2 hours ago
No Image

സമസ്ത മുശാവറ: ചില ചാനലുകളിൽ വന്ന വാർത്ത അടിസ്ഥാന രഹിതം

Kerala
  •  2 hours ago
No Image

43 വർഷത്തിനു ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്ത് സന്ദർശനത്തിന്; മോദിയുടെ കുവൈത്ത് സന്ദർശനം ഈ മാസം 

latest
  •  2 hours ago