ഭൂമി വിണ്ടുകീറല്‍ പ്രതിഭാസം: വീട് നശിച്ച കുടുംബങ്ങള്‍ക്ക് നാലു ലക്ഷം നഷ്ടപരിഹാരം നല്‍കും: റവന്യു മന്ത്രി
കോട്ടക്കല്‍: പെരുമണ്ണ ക്ലാരിയില്‍ ഭൂമി പിളര്‍ന്നതു മൂലം വീട് നശിച്ച രണ്ടു കുടുംബങ്ങള്‍ക്കും അടിയന്തരമായി നാലു ലക്ഷം രൂപ വീതം അനുവദിക്കുമെന്ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍. ദുരന്തസാധ്യതയുള്ള ഈ പ്രദേശം ആളുകള്‍ക്ക് പ്രവേശിക്കാനാവാത്ത വിധം വേലി കെട്ടി സംരക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു. പെരുമണ്ണ ക്ലാരി കഞ്ഞിക്കുഴങ്ങരയിലെ സംഭവസ്ഥലം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. പ്രതിഭാസത്തെ തുടര്‍ന്ന് ഭൂമി ഉപയോഗ്യശൂന്യമായിരിക്കുകയാണ്. ഭൂമിയുടെ കാര്യത്തില്‍ എന്തു ചെയ്യാന്‍ കഴിയുമെന്ന് ആലോചിക്കും.
പ്രശ്‌നവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തലത്തില്‍ ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളെല്ലാം ചെയ്യും. ഭൂമിക്കടിയിലെ മണ്ണലൊപ്പു മൂലമാണ് ഭൂമി വിണ്ടുകീറിയിട്ടുള്ളത്. സ്ഥലത്ത് അപകടസാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്ന് മന്ത്രി അഭ്യര്‍ഥിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, കലക്ടര്‍ അമിത് മീണ, തിരൂര്‍ ആര്‍.ഡി.ഒ മോബി, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവരും മന്ത്രിയെ അനുഗമിച്ചു. ദേശീയ ഭൗമ ശാസ്ത്ര പഠന കേന്ദ്രത്തിലെ സീനിയര്‍ കണ്‍സള്‍ട്ടന്റായ ജി. ശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിഭാസത്തെക്കുറിച്ച് പഠിക്കുന്നതിനായി സംഭവസ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. സംസ്ഥാന ദുരന്ത നിവാരണ സേനാ മെമ്പര്‍ സെക്രട്ടറി ശേഖര്‍ ലൂക്കോസ് കുര്യാക്കോസിന്റെ നേതൃത്വത്തിലുള്ള ദുരന്ത നിവാരണ സേനയും സംഭവ സ്ഥലത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."