ജെ.ഡി.എസ്-കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ഹൈദരാബാദിലെത്തി
ബംഗളൂരു: കര്‍ണാടകയിലെ ജെ.ഡി.എസ്-കോണ്‍ഗ്രസ് എം.എല്‍.എമാരെ ബംഗളൂരുവിലെ റിസോര്‍ട്ടില്‍ നിന്ന് മാറ്റി. ഹൈദരാബാദിലേക്കാണ് മാറ്റിയത്. നേരത്തെ പുതുച്ചേരിയിലേക്കെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. റോഡ് മാര്‍ഗമാണ് എം.എല്‍.എമാരെ റിസോര്‍ട്ടില്‍ നിന്ന് മാറ്റിയത്. കോണ്‍ഗ്രസ് എം.എല്‍.എമാരെ ഹൈദരാബാദിലെ ഹോട്ടലില്‍ എത്തിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ജെ.ഡി.എസ് എം.എല്‍.എമാരെ എങ്ങോട്ടാണ് മാറ്റിയതെന്ന വിവരം പുറത്തു വന്നിട്ടില്ല.
അനിശ്ചിതത്വങ്ങള്‍ക്കും ഊഹാപോഹങ്ങള്‍ക്കും ഒടുവിലാണ് കര്‍ണാടകയിലെ കോണ്‍ഗ്രസ് ജെ.ഡി.എസ് എം.എല്‍.എമാരെ മാറ്റിയത്. ചാര്‍ട്ടേഡ് വിമാനത്തില്‍ കൊച്ചിയിലേക്ക് മാറ്റുമെന്നായിരുന്നു ആദ്യം അറിയിച്ചത്. കേരളത്തിലെ ജെ.ഡി.എസ് നേതാക്കള്‍ കൊച്ചിയിലെത്തുകയും ചെയ്തു.
എന്നാല്‍ ചാര്‍ട്ടേഡ് വിമാനത്തിന് അനുമതി നിഷേധിച്ചു എന്ന വാര്‍ത്ത വന്നതോടെ യാത്ര റോഡ് മാര്‍ഗമാക്കി. നേതാക്കളുടെ സാന്നിധ്യത്തില്‍ ബസിലേക്ക് എം.എല്‍.എമാരെ എണ്ണിക്കയറ്റി. കോണ്‍ഗ്രസ്-ജെ.ഡി.എസ് എം.എല്‍.എമാര്‍ ഒരുമിച്ച് താമസിക്കുമെന്നായിരുന്നു കുമാരസ്വാമി പ്രതികരിച്ചത്
പിന്നീട് ഹൈദരാബാദ് ഭാഗത്തേക്കാണ് ബസുകള്‍ പോയത്. ഇടക്ക് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ മറ്റൊരു ബസിലേക്ക് യാത്ര മാറ്റുകയും ചെയ്തു. എന്നാല്‍ എവിടെയെത്തി എന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്.
അതിനിടെ കോണ്‍ഗ്രസിന്റെ രണ്ട് എ.എല്‍.എമാര്‍ ബസിലില്ലെന്നു റിപ്പോര്‍ട്ടുണ്ട്. ആനന്ദ് സിങ് പ്രതാപ് ഗൗഡ പാട്ടീല്‍ എന്നിവരാണ് സംഘത്തില്‍ ഇല്ലാത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."