ജയിലിലേക്ക് തിരിച്ചുകൊണ്ടുപോകവെ കൈത്തണ്ട മുറിച്ച് യുവാവിന്റെ പരാക്രമം
മലപ്പുറം: കോടതിയില്‍ ഹാജരാക്കിയ ശേഷം തിരിച്ച് ജയിലിലേക്ക് കൊണ്ടുപോകവെ റോഡില്‍ കൈത്തണ്ട മുറിച്ച് പ്രതിയുടെ പരാക്രമം. ബൈക്ക് മോഷണക്കേസില്‍ കൊണ്ടോട്ടി പൊലിസ് അറസ്റ്റ് ചെയ്ത സാലിഹാ(22)ണ് സിവില്‍ സ്റ്റേഷന് വളപ്പില്‍ മൂര്‍ച്ചയേറിയ കല്ലുകൊണ്ട് സ്വയം മുറിവേല്‍പ്പിച്ചത്. കൂടെ മറ്റൊരു പ്രതിയുമുണ്ടായിരുന്നു. കലക്ടറുടെ ഓഫിസിനരികില്‍ ഇന്നലെ ഉച്ചക്ക് പന്ത്രണ്ടോടെയാണ് സംഭവം. മലപ്പുറം സ്റ്റേഷനില്‍ നിന്ന് കൂടുതല്‍ പൊലിസുകാരെത്തി ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.
കോഴിക്കോട് ജില്ലാ ജയിലിലായിരുന്നു രണ്ട് പ്രതികളും. ഇവരെ എ.ആര് ക്യാംപിലെ രണ്ട് പൊലിസുകാര്‍ ഒരു കൈയാമത്തില്‍ ബന്ധിപ്പിച്ച് മലപ്പുറം കോടതിയില്‍ ഹാജരാക്കാന്‍ ബസില്‍ കൊണ്ടുവന്നതായിരുന്നു. റിമാന്‍ഡ് കാലാവധി നീട്ടിയ ഉത്തരവറിഞ്ഞ് മടങ്ങവെയാണ് സാലിഹ് കൈത്തണ്ടയില്‍ മുറിവേല്‍പ്പിച്ചത്. നാല് മുറിവുണ്ട്. മലപ്പുറം സ്റ്റേഷനിലെ വാഹനത്തിലാണ് സാലിഹിനെ കോട്ടപ്പടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയത്. പരുക്ക് സാരമുള്ളതല്ലെന്ന് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."