HOME
DETAILS

ഫാന്‍സി നമ്പര്‍ ലേലത്തില്‍ പോയത് 18 ലക്ഷം രൂപയ്ക്ക്

  
backup
March 20 2017 | 19:03 PM

%e0%b4%ab%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b4%bf-%e0%b4%a8%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b2%e0%b5%87%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2

തിരുവനന്തപുരം: ഇഷ്ട വാഹന നമ്പരിനായി മത്സരം മുറുകിയപ്പോള്‍ ലേലത്തുക റെക്കോഡ് തിരുത്തി . തിരുവനന്തപുരം ആര്‍.ടി ഓഫിസില്‍ നടന്ന ലേലത്തിലാണ് ഫാന്‍സി നമ്പര്‍ ആയ കെ.എല്‍ 01 സി.ബി 1 ആണ് പതിനെട്ട് ലക്ഷം രൂപയ്ക്കു വിറ്റുപോയത്.

തിരുവനന്തപുരം സ്വദേശിയും ദേവി ഫാര്‍മ ഉടമയുമായ കെ.എസ് ബാലഗോപാലാണു വന്‍തുക മുടക്കി ഒന്നേമുക്കാല്‍ കോടി രൂപ വിലയുള്ള ആഡംബര കാറായ ലാന്‍ഡ് ക്രൂയിസറിനു വേണ്ടി ഇഷ്ടനമ്പര്‍ സ്വന്തമാക്കിയത്. 16 ലക്ഷം രൂപയായിരുന്നു ഇതിനു മുന്‍പുള്ള ഉയര്‍ന്ന ലേലത്തുക. തിരുവനന്തപുരം ആര്‍.ടി ഓഫിസില്‍ നടന്ന ലേലത്തിന് നാലുപേരായിരുന്നു ഉണ്ടായിരുന്നത്. അന്‍പതിനായിരം രൂപയില്‍ തുടങ്ങിയ ലേലം 13 ലക്ഷത്തില്‍ എത്തിയതോടെ എതിരാളികള്‍ പിന്മാാറി. ഈ തുകയ്ക്ക് ബാലഗോപാലിന് നമ്പര്‍ സ്വന്തമാക്കാമായിരുന്നെങ്കിലും അഞ്ചുലക്ഷം രൂപ കൂടി അധികം നല്‍കി റെക്കോഡ് തുക തികച്ച ശേഷമാണ് ലേലം അവസാനിപ്പിച്ചത്. രണ്ടുമാസം മുന്‍പു കെ.എല്‍ 01 സി.ബി 1 എന്ന ഫാന്‍സി നമ്പര്‍ വെറും രണ്ടായിരം രൂപയ്ക്കു നല്‍കിയത് വിവാദമായിരുന്നു. അന്ന് ഒത്തുകളി നടന്നെന്ന് ആരോപണം ഉയര്‍ത്തിയ ബാലഗോപാലിന്റെ അപേക്ഷ ഇത്തവണ ആര്‍.ടി.ഒ നിരസിച്ചിരുന്നു.

തുടര്‍ന്ന് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണു ബാലഗോപാല്‍ ലേലത്തിന് അനുമതി നേടിയത്. തൃശൂര്‍ ആര്‍.ടി ഓഫിസില്‍ 16,15,000 രൂപയ്ക്ക് പോയ കെ.എല്‍ 08 ബി.എല്‍ 1 ആയിരുന്നു ഇതുവരെയുള്ള വിലയേറിയ നമ്പര്‍. ഒത്തുകളി ആക്ഷേപം ശക്തമായതിനാല്‍ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ സി.കെ അശോകന്റെ നേതൃത്വത്തില്‍ കര്‍ശന നിരീക്ഷണത്തിലായിരുന്നു ലേലം.
ഇന്നലെ തിരുവനന്തപുരം ആര്‍.ടി ഓഫിസില്‍ നടന്ന ഫാന്‍സി നമ്പര്‍ ലേലത്തില്‍ 28 നമ്പരുകളുടെ ലേലത്തിലൂടെ 24,935,00 രൂപയാണു സര്‍ക്കാര്‍ ഖജനാവിനു ലഭിച്ചത്.

ലാലും ഇഷ്ട നമ്പര്‍ സ്വന്തമാക്കി

കൊച്ചി: കാക്കനാട് ആര്‍.ടി ഓഫിസില്‍ നടന്ന ലേലത്തില്‍ മോഹന്‍ലാല്‍ തന്റെ ഇന്നോവ കാറിനായി ഇഷ്ടനമ്പര്‍ സ്വന്തമാക്കി. കെ.എല്‍ 7 സി.കെ 7 എന്ന നമ്പര്‍ മോഹന്‍ലാല്‍ 31,000 രൂപയ്ക്കാണ് സ്വന്തമാക്കിയത്. എന്നാല്‍ ദിലീപിന് ഇഷ്ടനമ്പരായ കെ.എല്‍ 7 സി.കെ 1 നഷ്ടമായി. കെ.എല്‍ 7 സി.കെ ശ്രേണിയിലെ ബുക്കിങ് തുടങ്ങിയപ്പോള്‍ തന്നെ സൂപ്പര്‍താരങ്ങളടക്കം നിരവധിപേര്‍ ഇഷ്ടനമ്പരിനായി തുക അടച്ചിരുന്നു. ഇഷ്ടനമ്പരുകള്‍ക്കായി നിരവധിപേര്‍ രംഗത്തുവന്നതോടെ 13,56,000 രൂപയാണ് മോട്ടോര്‍വാഹനവകുപ്പ് ലേലത്തിലൂടെ സമാഹരിച്ചത്. തന്റെ പോര്‍ഷെ കാറിനുവേണ്ടിയാണ് ദിലീപ് സി.കെ 1 നമ്പര്‍ ലക്ഷ്യം വച്ചത്.

ദിലീപിനായി പ്രതിനിധി അഞ്ച് ലക്ഷം രൂപവരെ വിളിച്ചെങ്കിലും മറ്റൊരാള്‍ 7.50 ലക്ഷം രൂപ നല്‍കി സി.കെ 1 നമ്പര്‍ സ്വന്തമാക്കുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൂരം കലക്കലില്‍ തുടരന്വേഷണം ഉണ്ടാകുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്; തീരുമാനം സി.പി.ഐ നേതാക്കളുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം

Kerala
  •  2 months ago
No Image

യുഎഇയിൽ വാഹനപകടം; ഒരാളുടെ നില ഗുരുതരം

uae
  •  2 months ago
No Image

ഊട്ടി, കൊടൈക്കനാല്‍ വിനോദ സഞ്ചാരികള്‍ക്ക് ഇ-പാസ് തുടരും; തുടരുന്നത് ഹൈകോടതിയുടെ പുന:പരിശോധന ഉത്തരവ് വരുന്നത് വരെ

National
  •  2 months ago
No Image

500 രൂപയുടെ കള്ളനോട്ട് ബാങ്കില്‍ നിക്ഷേപിക്കാനെത്തിയ യുവതി അറസ്റ്റില്‍

Kerala
  •  2 months ago
No Image

ആറാം തീയതി വരെ മഴ; നാളെ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ലക്ഷദ്വീപ് തീരത്ത് കള്ളക്കടല്‍ പ്രതിഭാസ മുന്നറിയിപ്പ്

Kerala
  •  2 months ago
No Image

വയോജന ദിനത്തിൽ ദുബൈ എമിഗ്രേഷൻ പരിപാടികൾ സംഘടിപ്പിച്ചു

uae
  •  2 months ago
No Image

കൊല്ലം-എറണാകുളം റൂട്ടില്‍ പുതിയ സ്‌പെഷല്‍ ട്രെയിന്‍ അനുവദിച്ച് റെയില്‍വേ

Kerala
  •  2 months ago
No Image

ഒമാന്‍ നാഷനല്‍ സാഹിത്യോത്സവ് നവംബര്‍ 15ന് സീബില്‍

oman
  •  2 months ago
No Image

രാജ്യത്തിന്റെ മണ്ണില്‍ കാലുകുത്താന്‍ അര്‍ഹതയില്ല; യുഎന്‍ സെക്രട്ടറി ജനറലിന് രാജ്യത്തേയ്ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി ഇസ്‌റാഈല്‍

International
  •  2 months ago
No Image

എയർ അറേബ്യയിൽ 129 ദിർഹമിൽ പറക്കാം

uae
  •  2 months ago