HOME
DETAILS

സര്‍ക്കാര്‍ നീതി ലഭ്യമാക്കണം: ജിഫ്‌രി തങ്ങള്‍

  
backup
March 20 2017 | 19:03 PM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a8%e0%b5%80%e0%b4%a4%e0%b4%bf-%e0%b4%b2%e0%b4%ad%e0%b5%8d%e0%b4%af%e0%b4%ae%e0%b4%be

താനൂര്‍: തീരദേശത്തുണ്ടായ അതിദാരുണമായ സംഘര്‍ഷത്തില്‍ കണ്ണീരുമായി കഴിയുന്ന ജനങ്ങള്‍ക്ക് നീതി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തയാറാവണമെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയതങ്ങള്‍ ആവശ്യപ്പെട്ടു. സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു തങ്ങള്‍.

സമാധാനം പുനഃസ്ഥാപിക്കാനുള്ള എല്ലാപ്രവര്‍ത്തനങ്ങളിലും സമസ്ത പൂര്‍ണ പിന്തുണ നല്‍കും. മനുഷ്യത്വരഹിതമായ അക്രമ സംഭവങ്ങളാണ് താനൂരിലേത്. നിരപരാധികള്‍ക്ക് നേരെയാണ് പ്രദേശത്ത് അക്രമം അഴിച്ചുവിട്ടത്. സംഭവത്തില്‍ ഇരയാക്കപ്പെട്ട വീടുകളും വാഹനങ്ങളും വീട്ടുപകരണങ്ങളും ദയനീയ കാഴ്ചയാണ്. ഇത്തരം അക്രമങ്ങള്‍ ഒരിക്കലും ന്യായീകരിക്കപ്പെടരുത്. സംഘര്‍ഷങ്ങളുണ്ടാക്കിയ അക്രമികള്‍ മാപ്പര്‍ഹിക്കുന്നില്ലെന്നും തങ്ങള്‍ പറഞ്ഞു. അക്രമികളെ പ്രോത്സാഹിപ്പിക്കുന്ന നീക്കം ഒരുഭാഗത്തു നിന്നും ഉണ്ടാവാന്‍ പാടില്ല. സംഭവങ്ങളെ നിക്ഷ്പക്ഷമായി വിലയിരുത്താന്‍ പൊലിസടക്കമുള്ളവര്‍ തയാറാവണം. അക്രമ സംഭവത്തില്‍ പോലിസിനെതിരേ വന്ന ആരോപണങ്ങളെ കുറിച്ചുള്ള സത്യാവസ്ഥ പരിശോധിക്കണം. അക്രമങ്ങള്‍ അരങ്ങേറിയ ശേഷം സഹായമെത്തിക്കുന്നത് മാത്രം പരിഹാരമല്ല.

സംഭവത്തിന്റെ അടിസ്ഥാന കാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കുകയാണ് വേണ്ടത്. ഇരകള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം വേഗത്തില്‍ വിതരണം ചെയ്യണം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും നാട്ടിലെ സൗഹാര്‍ദ ജീവിതം തിരിച്ചു പിടിക്കാനും എല്ലാവരും പരിശ്രമിക്കണം. സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കുന്നതിനു വേണ്ട അനുകൂല സാഹചര്യങ്ങളൊരുക്കാന്‍ സമസ്തയും പോഷക സംഘടനകളും എപ്പോഴും സന്നദ്ധമായിരിക്കുമെന്നും തങ്ങള്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൂന്നാറിലെ യുവാവിന്റെ മരണം കൊലപാതകം; സഹോദരന്‍ അറസ്റ്റില്‍

Kerala
  •  14 days ago
No Image

എറണാകുളത്ത് വിനോദയാത്രയ്‌ക്കെത്തിയ സ്‌പെഷ്യല്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ

Kerala
  •  14 days ago
No Image

ഇപി-ഡിസി പുസ്തക വിവാദം; വീണ്ടും അന്വേഷണം നടത്താന്‍ ഉത്തരവിട്ട് ഡിജിപി

Kerala
  •  14 days ago
No Image

കറന്റ് അഫയേഴ്സ്-11-27-2024

PSC/UPSC
  •  14 days ago
No Image

വാളയാർ പൊലിസ് സ്റ്റേഷനിലെ കസ്റ്റഡി വാഹനത്തിന് തീവെച്ചു, ഒരാള്‍ പിടിയില്‍

Kerala
  •  14 days ago
No Image

സംഭല്‍ വെടിവയ്പ്പ്: ഇരകള്‍ക്ക് പൊലിസിന്റെ ഭീഷണി, വെള്ളപേപ്പറില്‍ ഒപ്പുവയ്ക്കാന്‍ നിര്‍ബന്ധിപ്പിക്കുന്നു; അടിമുടി ദുരൂഹത

National
  •  14 days ago
No Image

വീട്ടിൽ ലഹരിമരുന്ന് പരിശോധനക്കെത്തിയ പൊലിസ് മകനെ കസ്റ്റഡിയിലെടുക്കുന്നത് തടഞ്ഞ വീട്ടമ്മയെ മർദിച്ചെന്ന് പരാതി

Kerala
  •  14 days ago
No Image

പാസ്‌പോര്‍ട്ടില്‍ പങ്കാളിയുടെ പേരുചേര്‍ക്കാനും ഒഴിവാക്കാനും ഇനി പുതിയ നിയമം; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ...

National
  •  14 days ago
No Image

കേരളത്തിലെ വിദ്യാഭ്യാസ-തൊഴില്‍ മേഖലയെ ഗവര്‍ണര്‍ പരിഹസിക്കുന്നു; വിസി നിയമനത്തിനെതിരെ വിമര്‍ശനവുമായി സിപിഎം

Kerala
  •  14 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; ഫൈനലിലെ മൂന്നാം ​മത്സരത്തിൽ ​ഗുകേഷിന് ജയം

Others
  •  14 days ago