ഡെങ്കിപ്പനി: ശുചീകരണ-ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതം
നീലേശ്വരം: ജില്ലയുടെ മലയോര പ്രദേശങ്ങളില്‍ ഡെങ്കിപ്പനി വ്യാപകമായതോടെ പഞ്ചായത്തുകളുടെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തില്‍ ശുചീകരണ, ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി. കിനാനൂര്‍-കരിന്തളം, കോടോം-ബേളൂര്‍ പഞ്ചായത്തുകളില്‍ ശില്പശാലകളും നടന്നു.
കിനാനൂര്‍-കരിന്തളത്ത് പ്രസിഡന്റ് എ. വിധുബാല വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ജനപ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, വ്യാപാരികള്‍ എന്നിവര്‍ സംബന്ധിച്ചു.
ശുചീകരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും സര്‍വേ നടത്താനും തോട്ടം ഉടമകളുടെ യോഗം വിളിച്ചു ചേര്‍ക്കാനും തീരുമാനമായി. ബിരിക്കുളം വാര്‍ഡില്‍ നടന്ന ശുചീകരണ, ബോധവല്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് വാര്‍ഡ് അംഗം കെ.പി ചിത്രലേഖ, ജെ.എച്ച്.ഐ പി.കെ ഉണ്ണികൃഷ്ണന്, ജെ.പി.എച്ച്.എന്‍ ലത, ആശാവര്‍ക്കര്‍ ഉഷ എന്നിവര്‍ നേതൃത്വം നല്കി. കോടോം ബേളൂര്‍ പഞ്ചായത്ത് പത്താം വാര്‍ഡില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ക്ക് എച്ച്.ഐ രാജന്, പി. രാഘവന്, പി. കുഞ്ഞിരാമന്, പത്മനാഭന്, ജയന്, ഭാസ്കരന്, വാഴയില്‍ വിജയന് എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."