പ്രവര്‍ത്തനം ജയം ലക്ഷ്യമിട്ടെന്ന് എല്‍.ഡി.എഫ്
തിരുവനന്തപുരം: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ ജയം ലക്ഷ്യമാക്കി ഭരണച്ചുമതലയില്ലാത്ത എല്‍.ഡി.എഫിന്റെ മുഴുവന്‍ എം.എല്‍.എമാരും ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്ത് രംഗത്തുണ്ടാകണമെന്ന് ഇടതുമുന്നണി യോഗത്തില്‍ തീരുമാനം. പാര്‍ലമെന്റ് മണ്ഡലത്തില്‍പ്പെട്ട ഏഴ് അസംബ്ലി നിയോജക മണ്ഡലങ്ങളിലുമായി 61 എല്‍.ഡി.എഫ് ലോക്കല്‍ കമ്മിറ്റികളുണ്ടാക്കും. എം.എല്‍.എമാരുള്‍പ്പെടെയുള്ള പ്രധാന നേതാക്കള്‍ക്ക് ഇവയുടെ ചുമതല നല്‍കും. ഏപ്രില്‍ ഒന്നു മുതല്‍ ഒന്‍പതു വരെ മണ്ഡലത്തില്‍ മുഴുവന്‍ സമയവും ഇവര്‍ ഉണ്ടാകണം. തെരഞ്ഞെടുപ്പിനെ പ്രധാന രാഷ്ട്രീയ പോരാട്ടമായി ഏറ്റെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഫാസിസ്റ്റ് ശക്തിയായ ബി.ജെ.പിയുടെ ഒന്നാം നമ്പര്‍ ശത്രു ഇടതുപക്ഷമാണെന്ന പ്രചാരണം പ്രധാനമായും തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തിക്കാട്ടും. ഇടതുപക്ഷം ഭരിക്കുന്ന സംസ്ഥാനമായതിനാല്‍ കേരളത്തിന്റെ വികസന ആവശ്യങ്ങളെ തകര്‍ക്കുന്ന സമീപനമാണ് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും വൈക്കം വിശ്വന്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."