എസ്.വൈ.എസ് റമദാന്‍ കാംപയിന്‍: ജില്ലാതല ഉദ്ഘാടനം നാളെ പാനൂരില്‍
കണ്ണൂര്‍: എസ്.വൈ.എസ് സംസ്ഥാന വ്യാപകമായി നടത്തുന്ന റമദാന്‍ കാംപയിന്‍ ജില്ലാതല ഉദ്ഘാടനം നാളെ രാവിലെ 9.30ന് പാനൂര്‍ സുമംഗലി ഓഡിറ്റോറിയത്തില്‍ നടക്കും. ടി.എസ് ഇബ്രാഹിം മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ഹാജി അബ്ദുറഹ്മാന്‍ കല്ലായി ഉദ്ഘാടനം ചെയ്യും.
ആസക്തിക്കെതിരേ ആത്മസമരം എന്ന പ്രമേയത്തില്‍ ജില്ലാ പ്രസിഡന്റ് മലയമ്മ അബൂബക്കര്‍ ബാഖവി വിഷയം അവതരിപ്പിക്കും. നോമ്പിന്റെ ആത്മീയ ആരോഗ്യസാമൂഹിക മേഖലകളെ അടിസ്ഥാനമാക്കി വ്യത്യസ്ത പ്രഭാഷണങ്ങള്‍ നടക്കും. ഒരു മാസത്തെ കാംപയിന്‍ കാലയളവില്‍ വ്രതപഠന ക്ലാസുകള്‍, ബദര്‍ അനുസ്മരണം, ഉറവ് റിലീഫ് വിതരണം, പ്രാര്‍ഥനാ സദസുകള്‍, ഇഫ്താര്‍ സംഗമങ്ങള്‍, വിദാഎ മുബാറക്ക്, പെരുന്നാള്‍ പുതുവസ്ത്ര വിതരണം എന്നിവ ശാഖാ, ഏരിയാ, മണ്ഡലം തലങ്ങളില്‍ നടക്കും. ജൂണ്‍ അഞ്ച് പരിസ്ഥിതി ദിനത്തില്‍ വൃക്ഷതൈ നട്ടും ബോധവല്‍കരണം നടത്തിയും പരിസ്ഥിതി ദിനാചരണത്തില്‍ പങ്കുചേരും. ഇതുസംബന്ധിച്ച യോഗത്തില്‍ മലയമ്മ അബൂബക്കര്‍ ബാഖവി, അബ്ദുറഹ്മാന്‍ കല്ലായി, ഇബ്രാഹിം ബാഖവി പൊന്ന്യം, ഉസ്മാന്‍ ഹാജി വേങ്ങാട്, സത്താര്‍ വളക്കൈ, എ.കെ അബ്ദുല്‍ ബാഖി, പാലത്തായി മൊയ്തു ഹാജി, ഷൗഖത്തലി മൗലവി മട്ടന്നൂര്‍, സുബൈര്‍ ബാഖവി, അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി നമ്പ്രം, സിദ്ദീഖ് ഫൈസി വെണ്‍മണല്‍, റസാഖ് ഹാജി പാനൂര്‍, എ.പി ഇസ്മാഈല്‍, ഇബ്രാഹിം എടവച്ചാല്‍, ഹമീദ് ദാരിമി കീഴൂര്‍, അശ്‌റഫ് ഫൈസി പഴശ്ശി, ആര്‍. അബ്ദുല്ല ഹാജി, നജീബ് മുട്ടം, സലാം ഇരിക്കൂര്‍, സലീം എടക്കാട് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."