HOME
DETAILS
MAL
രഹസ്യസമ്പത്ത് സെപ്റ്റംബര്‍ 30നുള്ളില്‍ വെളിപ്പെടുത്തണം: പ്രധാനമന്ത്രി
backup
June 27 2016 | 05:06 AM
ന്യൂഡല്‍ഹി: രഹസ്യസമ്പത്ത് വെളിപ്പെടുത്തുന്നതിനുള്ള അവസാന തിയതി സെപ്റ്റംബര്‍ 30 ആയിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കള്ളപ്പണം തിരികെ കൊണ്ടുവരുന്നതിനുള്ള നടപടികള്‍ സംബന്ധിച്ച് മന് കി ബാത്തില്‍ സംസാരിക്കുകയായിരുന്നു നരേന്ദ്രമോദി. 1.25 ബില്യന്‍ ജനങ്ങളുള്ള രാജ്യത്ത് ഒന്നരലക്ഷം പേര്‍ക്ക് നികുതി ഈടാക്കാവുന്ന 50 ലക്ഷത്തില്‍ മുകളില്‍ വരുമാനമുണ്ട്. സെപ്റ്റംബര്‍ 30നകം ഇതു വെളിപ്പെടുത്തി പിഴയടച്ച് പ്രശ്നങ്ങള്‍ പരിഹരിക്കാവുന്നതാണ്. എല്ലാം സുതാര്യമായി നടത്താനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്.
ഇതിനെ അവസാന അവസരമായി കാണണം. അതോടൊപ്പം വരുമാനം പ്രഖ്യാപിക്കാനുള്ള പദ്ധതിയും ആദായനികുതി വകുപ്പ് തയാറാക്കിയിട്ടുണ്ട്. ജൂണ്‍ ഒന്നു മുതലാണ് ഇത് ആരംഭിക്കുകയെന്നും പ്രധാനമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."