HOME
DETAILS
MAL
ആശാകുമാരിക്ക് പഞ്ചാബിന്റെ ചുമതല
backup
June 27 2016 | 05:06 AM
ഛണ്ഡിഗഢ്: പഞ്ചാബിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി ആശാ കുമാരിയെ എ.ഐ.സി.സി നിയമിച്ചു. കമല്‍നാഥ് ഒഴിഞ്ഞ സാഹചര്യത്തിലാണ് ആശാ കുമാരിയെ നിയമിച്ചത്. ഹിമാചല്‍പ്രദേശില്‍ നിന്നുള്ള എം.എല്‍.എയാണ് ഇവര്‍. കമല്‍നാഥ് 1984-ലെ സിക്കുവിരുദ്ധ കലാപക്കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന ആരോപണം ഉയര്‍ന്നതിനെതുടര്‍ന്ന് സ്ഥാനം ഒഴിവാകുകയായിരുന്നു. ബി.ജെ.പി, എസ്.എ.ഡി, എ.എ.പി തുടങ്ങിയ പാര്‍ട്ടികള്‍ ഇദ്ദേഹത്തിനെതിരേ ആരോപണമുന്നയിച്ചിരുന്നു. കോണ്‍ഗ്രസില്‍ നിരവധി സ്ഥാനങ്ങള്‍ വഹിച്ച അശാകുമാരി മുന്‍ വിദ്യാഭ്യാസ മന്ത്രി കൂടിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."