മെഡിക്കല്‍, എന്‍ജിനീയറിങ് എന്‍ട്രന്‍സിന് സൗജന്യ പരിശീലനം
തിരുവനന്തപുരം മണ്ണന്തലയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. പ്രീ എക്‌സാമിനേഷന്‍ ട്രെയിനിങ് സെന്ററില്‍ 2017 ഏപ്രില്‍, മെയ് മാസങ്ങളില്‍ നടക്കുന്ന മെഡിക്കല്‍, എന്‍ജിനീയറിങ എന്‍ട്രന്‍സ് പരീക്ഷയ്ക്കു സൗജന്യ പരിശീലനം നല്‍കും.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലെ പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്കും ഒരു ലക്ഷം രൂപവരെ കുടംബ വാര്‍ഷികവരുമാനമുള്ള പിന്നോക്ക, ന്യൂനപക്ഷ വിഭാഗക്കാര്‍ക്കും അപേക്ഷിക്കാം.
മാര്‍ച്ച് 28ന് ആരംഭിക്കുന്ന ഈ ക്ലാസില്‍ ചേരാന്‍ താല്‍പര്യമുളളവര്‍ ആറു മാസത്തിനകമുള്ള ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം മാര്‍ച്ച് 28നു മുന്‍പു തിരുവനന്തപുരം മണ്ണന്തലയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. പ്രീ എക്‌സാമിനേഷന്‍ ട്രെയിനിങ് സെന്ററില്‍ അപേക്ഷ സമര്‍പ്പിക്കണം.
അപേക്ഷാ ഫോം ഓഫിസില്‍ ലഭിക്കും. ഫോണ്‍: 0471 2543441.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."