78 തസ്തികകളിലേക്ക് യു.പി.എസ്.സി വിളിക്കുന്നു
വിവിധ വകുപ്പുകളിലായി 78 തസ്തികകളിലേക്ക് യു.പി.എസ്.സി അപേക്ഷ ക്ഷണിച്ചു.
1. കമ്പനി പ്രോസിക്യൂട്ടര്‍ വാണിജ്യ മന്ത്രാലയം (മൂന്ന്), ഡെപ്യൂട്ടി സൂപ്രണ്ടിങ് ആര്‍ക്കിയോളജിക്കല്‍
2. കെമിസ്റ്റ് ആര്‍ക്കിയോളജിക്കല്‍ സര്‍വേഓഫ് ഇന്ത്യ (ആറ്)
3. ഡയറക്ടര്‍ ജനറല്‍ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (ഒന്ന്)
4. അസിസ്റ്റന്റ് ഡയറക്ടര്‍ സിസ്റ്റംസ് ഡയറക്ടറേറ്റ് ഓഫ് ഇന്‍കം ടാക്സ് (39)
5. ഡെപ്യൂട്ടി ഡയറക്ടര്‍ (ഇ.ആര് ഒന്ന്)
6. ഡെപ്യൂട്ടി ഡയറക്ടര്‍ (ഇ.ആര് ഒന്ന്)
7. മെഡിക്കല്‍ ഓഫിസര്‍ ഹോമിയോപ്പതി ഡയറക്ടറേറ്റ് ഓഫ് മെഡിസിന് ആന്‍ഡ് ഹോമിയോപ്പതി (12) എന്നിങ്ങനെയാണ് ഒഴിവുകള്‍. വിവിധ തസ്തികകള്‍ക്ക് അപേക്ഷിക്കുന്നവരുടെ പ്രായപരിധി ചുവടെ:
ഒന്നാമത്തെ തസ്തികയ്ക്ക് 30, രണ്ട്, മൂന്ന്, ഏഴ് തസ്തികകളില്‍ 53, അഞ്ചാം തസ്തികക്ക് 40, ഏഴാമത്തെ തസ്തികക്ക് 45.
എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
അസിസ്റ്റന്റ് എന്‍ജിനിയര്‍ ഗ്രേഡ് 1 (10), ജൂനിയര്‍ അനലിസ്റ്റ് (ടെക്നിക്കല്‍ അഞ്ച്) എന്നീ തസ്തികകളിലേക്കും യു.പി.എസ്.സി അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. മൈനിങ്, മെക്കാനിക്കല്‍, ഡ്രില്ലിങ്ങില്‍ എന്‍ജിനിയറിങ് ബിരുദമുള്ളവര്‍ക്ക് അസിസ്റ്റന്റ് എന്‍ജിനിയറിങ് തസ്തികയിലേക്കും സയന്‍സ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, എന്‍ജിനിയറിങ് ബിരുദമുള്ളവര്‍ക്ക് ജൂനിയര്‍ അനലിസ്റ്റ് തസ്തികയിലേക്കും അപേക്ഷിക്കാം.
അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. 25 രൂപയാണ് അപേക്ഷ ഫീസ്. ഇന്റര്‍നെറ്റ് ബാങ്കിങ് ഉപയോഗിച്ച് ഫീസ് അടക്കാം.
www.upsc.gov.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്കു വെബ്സൈറ്റ് സന്ദര്‍ശിക്കുക.
അപേക്ഷിക്കാവുന്ന അവസാന തിയതി: മാര്‍ച്ച് 30
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."